Skip to main content

وَمِمَّنْ حَوْلَكُمْ مِّنَ الْاَعْرَابِ مُنٰفِقُوْنَ ۗوَمِنْ اَهْلِ الْمَدِيْنَةِ مَرَدُوْا عَلَى النِّفَاقِۗ لَا تَعْلَمُهُمْۗ نَحْنُ نَعْلَمُهُمْۗ سَنُعَذِّبُهُمْ مَّرَّتَيْنِ ثُمَّ يُرَدُّوْنَ اِلٰى عَذَابٍ عَظِيْمٍ ۚ   ( التوبة: ١٠١ )

wamimman ḥawlakum
وَمِمَّنْ حَوْلَكُم
And among those around you
നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലും ഉണ്ട്‌
mina l-aʿrābi
مِّنَ ٱلْأَعْرَابِ
of the bedouins
അഅ്‌റാബികളില്‍ നിന്ന്‌
munāfiqūna
مُنَٰفِقُونَۖ
(are) hypocrites
കപടവിശ്വാസികള്‍
wamin ahli
وَمِنْ أَهْلِ
and (also) from people
ആള്‍ക്കാരിലും ഉണ്ട്‌
l-madīnati
ٱلْمَدِينَةِۖ
(of) the Madinah
മദീനയിലെ
maradū
مَرَدُوا۟
They persist
അവര്‍ മുരടിച്ചിരിക്കുന്നു (പരിചയിച്ചു, ശീലിച്ചു, അതിരുവിട്ടു)
ʿalā l-nifāqi
عَلَى ٱلنِّفَاقِ
in the hypocrisy
കാപട്യത്തില്‍, കപടതയിലായി
lā taʿlamuhum
لَا تَعْلَمُهُمْۖ
not you know them
നീ അവരെ അറിയുകയില്ല
naḥnu naʿlamuhum
نَحْنُ نَعْلَمُهُمْۚ
We [We] know them
നാം അവരെ അറിയുന്നു, അറിയുന്നതാണ്‌
sanuʿadhibuhum
سَنُعَذِّبُهُم
We will punish them
അവരെ നാം ശിക്ഷിക്കും
marratayni
مَّرَّتَيْنِ
twice
രണ്ടു പ്രാവശ്യം
thumma yuraddūna
ثُمَّ يُرَدُّونَ
then they will be returned
പിന്നെ അവര്‍ മടക്കപ്പെടും, തള്ളപ്പെടും
ilā ʿadhābin
إِلَىٰ عَذَابٍ
to a punishment
ഒരു ശിക്ഷയിലേക്ക്‌
ʿaẓīmin
عَظِيمٍ
great
വമ്പിച്ചതായ

Wa mimmann hawlakum minal A'raabi munaafiqoona wa min ahlil Madeenati maradoo 'alan nifaaq, laa ta'lamuhum nahnu na'lamuhum; sanu'azzibuhum marrataini summa yuraddoona ilaa 'azaabin 'azeem (at-Tawbah 9:101)

English Sahih:

And among those around you of the bedouins are hypocrites, and [also] from the people of Madinah. They have persisted in hypocrisy. You, [O Muhammad], do not know them, [but] We know them. We will punish them twice [in this world]; then they will be returned to a great punishment. (At-Tawbah [9] : 101)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാകൃത അറബികളിലും കപടവിശ്വാസികളുണ്ട്. മദീനാ നിവാസികളിലുമുണ്ട്. അവര്‍ കാപട്യത്തിലാണ്ടുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. എന്നാല്‍ നാം അവരെ അറിയുന്നു. രണ്ടു തവണ നാം അവരെ ശിക്ഷിക്കും. പിന്നീട് അവരെ ഭീകരമായ ശിക്ഷയിലേക്ക് തള്ളുകയും ചെയ്യും. (അത്തൗബ [9] : 101)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.[1] പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.

[1] കള്ളി വെളിച്ചത്താകുന്നതു വഴിയുള്ള അപമാനവും, ഹീനമായ മരണവുമാണ് ഇഹലോകത്ത് കപടന്‍മാര്‍ക്കുള്ള ശിക്ഷകള്‍.