Those who believe in Allah and the Last Day would not ask permission of you to be excused from striving [i.e., fighting] with their wealth and their lives. And Allah is Knowing of those who fear Him. (At-Tawbah [9] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ ആരെന്ന് നന്നായറിയുന്നവനാണ് അല്ലാഹു. (അത്തൗബ [9] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്തിനിൽക്കാൻ താങ്കളോട് അനുമതി ചോദിക്കുക എന്നത് അല്ലാഹുവിലും പരലോകത്തിലും സത്യസന്ധമായി വിശ്വസിച്ചവരുടെ മാർഗത്തിൽ പെട്ടതല്ല. മറിച്ച് യുദ്ധത്തിന് പുറപ്പെടാൻ ആവശ്യപ്പെട്ടാൽ ഉടനടി ഇറങ്ങിപ്പുറപ്പെടുകയും, തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുക എന്നതാണ് അവരുടെ രീതി. താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ സാധിക്കാത്ത വിധം എന്തെങ്കിലും ഒഴിവുകഴിവുകൾ ഉണ്ടെങ്കിലല്ലാതെ (യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കാൻ) താങ്കളോട് അനുമതി ചോദിക്കാത്ത, സൂക്ഷ്മത പാലിക്കുന്ന തൻ്റെ ദാസന്മാരെ അല്ലാഹുവിന് നന്നായി അറിയാവുന്നതാണ്.