And thus We have revealed it as an Arabic legislation. And if you should follow their inclinations after what has come to you of knowledge, you would not have against Allah any ally or any protector. (Ar-Ra'd [13] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവ്വിധം നാം ഇതിനെ ഒരു ന്യായപ്രമാണമായി അറബിഭാഷയില്‍ ഇറക്കിയിരിക്കുന്നു. നിനക്ക് ഈ അറിവ് വന്നെത്തിയശേഷവും നീ അവരുടെ ഇച്ഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിന്നെ കാക്കുന്ന ഒരു രക്ഷകനോ കാവല്ക്കാരനോ നിനക്കുണ്ടാവില്ല. (അര്‍റഅ്ദ് [13] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്രകാരം ഇതിനെ (ഖുര്‍ആനിനെ) അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുന്ന യാതൊരു രക്ഷാധികാരിയും, യാതൊരു കാവല്‍ക്കാരനും നിനക്ക് ഉണ്ടായിരിക്കുകയില്ല.
2 Mokhtasar Malayalam
നബിയേ, മുൻവേദങ്ങൾ അവ ഏതൊരു സമുദായങ്ങളുടെ മേലാണോ അവതരിപ്പിക്കപ്പെട്ടത്, അവരുടെ ഭാഷയിലാണ് അവതരിച്ചത്. ഇതു പോലെ ഖുർആനിനെ അറബിഭാഷയിൽ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നു. സത്യം വിശദമാക്കുന്ന, കൃത്യമായ ന്യായപ്രമാണമാണത്. താങ്കൾക്ക് നാം നൽകിയിട്ടുള്ള അറിവ് വന്നുകിട്ടിയതിന് ശേഷം, വേദക്കാരുടെ തന്നിഷ്ടങ്ങൾക്ക് യോചിക്കാത്തവ ഖുർആനിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ ദേഹേഛകളെ താങ്കൾ പിൻപറ്റുകയാണ് എങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- ശത്രുക്കൾക്കെതിരെ താങ്കളെ സഹായിക്കുകയും താങ്കളുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താങ്കളെ രക്ഷിക്കുന്ന ഒരു കാവൽക്കാരനോ താങ്കൾക്ക് ഉണ്ടാവുകയില്ല.