Skip to main content

اَتٰىٓ اَمْرُ اللّٰهِ فَلَا تَسْتَعْجِلُوْهُ ۗسُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ   ( النحل: ١ )

atā
أَتَىٰٓ
Will come
വന്നു, വന്നിരിക്കുന്നു
amru l-lahi
أَمْرُ ٱللَّهِ
(the) command of Allah (the) command of Allah
അല്ലാഹുവിന്റെ കല്പന, കാര്യം
falā tastaʿjilūhu
فَلَا تَسْتَعْجِلُوهُۚ
so (do) not (be) impatient for it
അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട
sub'ḥānahu
سُبْحَٰنَهُۥ
Glorified is He
അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം)
wataʿālā
وَتَعَٰلَىٰ
and Exalted (is) He
അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതനുമാകുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
above what they associate
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.

Ataaa amrullaahi falaa tasta'jilooh; Subhaanahoo wa Ta'aalaa 'ammaa yushrikoon (an-Naḥl 16:1)

English Sahih:

The command of Allah is coming, so be not impatient for it. Exalted is He and high above what they associate with Him. (An-Nahl [16] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്. (അന്നഹ്ല്‍ [16] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു.[1] എന്നാല്‍ നിങ്ങളതിന് ധൃതികൂട്ടേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

[1] അല്ലാഹുവിന്റെ കല്‍പന എന്ന വാക്ക് കൊണ്ടുളള വിവക്ഷ ഈ ലോകത്തിന് അന്ത്യം കുറിച്ചുകൊണ്ടുളള കല്‍പനയാകാം. സത്യനിഷേധികള്‍ക്ക് പരാജയമോ നാശമോ വിധിച്ചുകൊണ്ടുളള കല്‍പനയുമാകാം. മനുഷ്യര്‍ക്ക് വിദൂരമായി തോന്നുന്ന കാര്യം അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമല്ലെന്നും, എന്നാല്‍ അല്ലാഹു നിശ്ചയിച്ച കാര്യത്തിനു വേണ്ടി മനുഷ്യന്‍ തിടുക്കം കൂട്ടുന്നത് ശരിയല്ലെന്നും ഈ വചനം നമ്മെ ഉണര്‍ത്തുന്നു.