അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ
famā lahu
فَمَا لَهُۥ
then not for him
എന്നാൽ അവന്നില്ല
min muk'rimin
مِن مُّكْرِمٍۚ
any bestower of honor
യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
yafʿalu
يَفْعَلُ
does
അവൻ ചെയ്യും, പ്രവർത്തിക്കും
mā yashāu
مَا يَشَآءُ۩
what He wills
അവൻ ഉദ്ദേശിക്കുന്നതു
Alam tara annal laaha yasjudu lahoo man fis samaawaati wa man fil ardi wash shamsu walqamaru wan nu joomu wal jibaalu wash shajaru wad dawaaabbu wa kaseerum minan naasi wa kaseerun haqqa 'alaihil 'azaab; wa mai yuhinil laahu famaa lahoo mim mukrim; innallaaha yaf'alu maa yashaaa (al-Ḥajj 22:18)
Do you not see [i.e., know] that to Allah prostrates whoever is in the heavens and whoever is on the earth and the sun, the moon, the stars, the mountains, the trees, the moving creatures and many of the people? But upon many the punishment has been justified. And he whom Allah humiliates – for him there is no bestower of honor. Indeed, Allah does what He wills. (Al-Hajj [22] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? കുറേപേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട; അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു. (അല്‍ഹജ്ജ് [22] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ള മലക്കുകളും, ഭൂമിയിലുള്ള മുഅ്മിനുകളായ ജിന്നുകളും മനുഷ്യരും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് സാഷ്ടാംഗം നമിക്കുന്നുണ്ടെന്ന് താങ്കൾക്ക് അറിയില്ലേ?! ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ഭൂമിയിലെ പർവ്വതവും മരങ്ങളും മൃഗങ്ങളും അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് സുജൂദ് ചെയ്യുന്നതും താങ്കൾക്ക് അറിയില്ലേ?! ജനങ്ങളിൽ ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യുന്നു. ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാൽ അവരുടെ നിഷേധത്തിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് മേൽ നിർബന്ധമായിരിക്കുന്നു. ആരുടെയെങ്കിലും മേൽ അവൻ്റെ നിഷേധം കാരണത്താൽ അല്ലാഹു നിന്ദ്യതയും അപമാനവും വിധിച്ചു കഴിഞ്ഞാൽ അവനെ ആദരിക്കാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ്റെ മേൽ ബലം ചെലുത്താൻ ആരും തന്നെയില്ല.