Indeed, those who have disbelieved and avert [people] from the way of Allah and [from] al-Masjid al-Haram, which We made for the people – equal are the resident therein and one from outside – and [also] whoever intends [a deed] therein of deviation [in religion] by wrongdoing – We will make him taste of a painful punishment. (Al-Hajj [22] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്‍വ ജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്ഹര് തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയശിക്ഷ ആസ്വദിപ്പിക്കുകതന്നെ ചെയ്യും. (അല്‍ഹജ്ജ് [22] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്.
2 Mokhtasar Malayalam
മക്കയിലെ ബഹുദൈവാരാധകർ ഹുദൈബിയ്യ സന്ധിയുടെ വർഷം ചെയ്തതു പോലെ, അല്ലാഹുവിനെ നിഷേധിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും, മസ്ജിദുൽ ഹറാമിൽ നിന്ന് ജനങ്ങളെ തടുക്കുകയും ചെയ്യുന്നവർ; അവർക്ക് നാം വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്; തീർച്ച. ജനങ്ങൾക്ക് അവരുടെ നിസ്കാരത്തിനുള്ള ദിശയായും (ഖിബ്'ല), ഹജ്ജിൻ്റെയും ഉംറയുടെയും കർമ്മമായി നാം നിശ്ചയിച്ച മസ്ജിദാണ് അത് (മസ്ജിദുൽ ഹറാം). അവിടെ മക്കയിൽ താമസിക്കുന്ന മക്കക്കാരനും, മക്കക്കാരല്ലാത്ത പുറംനാടുകളിൽ നിന്ന് അവിടെ വന്നെത്തിയവനും സമമാണ്. ആരെങ്കിലും ബോധപൂർവ്വം അവിടെ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സത്യത്തിൽ നിന്ന് വഴിമാറിനടക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് നാം വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.