And the camels and cattle We have appointed for you as among the symbols [i.e., rites] of Allah; for you therein is good. So mention the name of Allah upon them when lined up [for sacrifice]; and when they are [lifeless] on their sides, then eat from them and feed the needy [who does not seek aid] and the beggar. Thus have We subjected them to you that you may be grateful. (Al-Hajj [22] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായിനിര്‍ത്തി അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവനെയും ചോദിച്ചുവരുന്നവനെയും തീറ്റിക്കുക. അവയെ നാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്. (അല്‍ഹജ്ജ് [22] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്.[1] അതിനാല്‍ അവയെ ഒരു കാൽ ബന്ധിച്ചുകൊണ്ട് മൂന്നു കാലുകളിന്മേൽ നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.
[1] ബലിയര്‍പ്പിക്കുന്നതുവരെ സവാരിക്കും മറ്റും അവയെ ഉപയോഗപ്പെടുത്താം. ബലിയിലൂടെ ആത്മീയമായ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാം.
2 Mokhtasar Malayalam
കഅ്ബയുടെ അരികിൽ ബലിയർപ്പിക്കപ്പെടുന്ന ഒട്ടകങ്ങളെയും പശുക്കളെയും നിങ്ങൾക്ക് ദീനിൻ്റെ അടയാളവും ചിഹ്നവുമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് മതപരവും ഭൗതികവുമായ പ്രയോജനങ്ങളുണ്ട്. അതിനാൽ അവയെ അറുക്കുന്ന വേളയിൽ കുതറിയോടാതിരിക്കാൻ അതിൻ്റെ കൈകളിലൊന്ന് കെട്ടിവെക്കുകയും, മറ്റുള്ളവ നിരത്തിവെക്കുകയും ചെയ്ത ശേഷം അല്ലാഹുവിൻ്റെ നാമം (ബിസ്മില്ലാഹ് എന്ന്) നിങ്ങൾ ഉച്ചരിക്കുകയും ചെയ്യുക. അങ്ങനെ അവയെ അറുത്ത ശേഷം അതിൻ്റെ പാർശ്വത്തിൽ അത് വീണു കഴിഞ്ഞാൽ -ബലിയർപ്പിച്ചവരേ- നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുക. യാചിക്കുന്നതിൽ നിന്ന് ധന്യത പുലർത്തുന്ന പാവപ്പെട്ടവർക്കും, എന്തെങ്കിലും ലഭിക്കുന്നതിനായി നിൽക്കുന്ന ദരിദ്രർക്കും നിങ്ങൾ അതിൽ നിന്ന് നൽകുകയും ചെയ്യുക. നിങ്ങൾക്ക് വിഭവങ്ങൾ വഹിപ്പിക്കാനും യാത്ര ചെയ്യാനും കഴിയും വിധം അവയെ നാം കീഴ്പെടുത്തി തന്നതു പോലെ, അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിനായി അവയെ ബലിയറുക്കാൻ കഴിയും വിധവും നാം നിങ്ങൾക്കവയെ കീഴ്പെടുത്തി തന്നിരിക്കുന്നു. അവയെ കീഴ്പെടുത്തി നൽകിയ അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദി കാണിക്കാനത്രെ അത്.