Skip to main content

ۨالَّذِيْنَ اُخْرِجُوْا مِنْ دِيَارِهِمْ بِغَيْرِ حَقٍّ اِلَّآ اَنْ يَّقُوْلُوْا رَبُّنَا اللّٰهُ ۗوَلَوْلَا دَفْعُ اللّٰهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَّصَلَوٰتٌ وَّمَسٰجِدُ يُذْكَرُ فِيْهَا اسْمُ اللّٰهِ كَثِيْرًاۗ وَلَيَنْصُرَنَّ اللّٰهُ مَنْ يَّنْصُرُهٗۗ اِنَّ اللّٰهَ لَقَوِيٌّ عَزِيْزٌ   ( الحج: ٤٠ )

alladhīna ukh'rijū
ٱلَّذِينَ أُخْرِجُوا۟
Those who have been evicted
പുറത്താക്കപ്പെട്ടിട്ടുള്ളവര്‍
min diyārihim
مِن دِيَٰرِهِم
from their homes
അവരുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്ന്
bighayri ḥaqqin
بِغَيْرِ حَقٍّ
without right
ഒരു ന്യായവും കൂടാതെ
illā an yaqūlū
إِلَّآ أَن يَقُولُوا۟
except that they said
അവര്‍ പറയുന്നതല്ലാതെ
rabbunā l-lahu
رَبُّنَا ٱللَّهُۗ
"Our Lord (is) Allah"
ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന്
walawlā
وَلَوْلَا
And if not
ഇല്ലായിരുന്നുവെങ്കില്‍
dafʿu l-lahi
دَفْعُ ٱللَّهِ
Allah checks Allah checks
അല്ലാഹു തടുക്കല്‍
l-nāsa
ٱلنَّاسَ
the people
മനുഷ്യരെ
baʿḍahum
بَعْضَهُم
some of them
അവരില്‍ ചിലരെ
bibaʿḍin
بِبَعْضٍ
by others
ചിലരെക്കൊണ്ട്
lahuddimat
لَّهُدِّمَتْ
surely (would) have been demolished
പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു
ṣawāmiʿu
صَوَٰمِعُ
monasteries
സന്യാസിമഠങ്ങള്‍
wabiyaʿun
وَبِيَعٌ
and churches
ക്രിസ്തീയ ദേവാലയങ്ങളും
waṣalawātun
وَصَلَوَٰتٌ
and synagogues
ജൂതദേവാലയങ്ങളും
wamasājidu
وَمَسَٰجِدُ
and masajid
(മുസ്‌ലിം) പള്ളികളും
yudh'karu
يُذْكَرُ
is mentioned
പറയപ്പെടുന്ന, കീര്‍ത്തനം ചെയ്യപ്പെടുന്ന
fīhā
فِيهَا
in it
അവയില്‍വെച്ച്
us'mu l-lahi
ٱسْمُ ٱللَّهِ
(the) name of Allah (the) name of Allah
അല്ലാഹുവിന്റെ നാമം
kathīran
كَثِيرًاۗ
much
ധാരാളം
walayanṣuranna l-lahu
وَلَيَنصُرَنَّ ٱللَّهُ
And surely Allah will help And surely Allah will help
നിശ്ചയമായും അല്ലാഹു സഹായിക്കും
man yanṣuruhu
مَن يَنصُرُهُۥٓۗ
(those) who help Him
അവനെ സഹായിക്കുന്നവനെ
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
laqawiyyun
لَقَوِىٌّ
(is) surely All-Strong
ശക്തന്‍ തന്നെ
ʿazīzun
عَزِيزٌ
All-Mighty
പ്രതാപശാലിയായ

Allazeena ukhrijoo min diyaarihim bighairi haqqin illaaa any yaqooloo rabbunallaah; wa law laa daf'ul laahin naasa ba'dahum biba'dil lahuddimat sawaami'u wa biya'unw wa salawaatunw wa masaajidu yuzkaru feehasmul laahi kaseeraa; wa layansurannal laahu mai yansuruh; innal laaha la qawiyyun 'Azeez (al-Ḥajj 22:40)

English Sahih:

[They are] those who have been evicted from their homes without right – only because they say, "Our Lord is Allah." And were it not that Allah checks the people, some by means of others, there would have been demolished monasteries, churches, synagogues, and mosques in which the name of Allah is much mentioned [i.e., praised]. And Allah will surely support those who support Him [i.e., His cause]. Indeed, Allah is Powerful and Exalted in Might. (Al-Hajj [22] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്‌ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ. (അല്‍ഹജ്ജ് [22] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മസ്‌ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു.[1] തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.

[1] അതിരും എതിരുമില്ലാത്ത ധിക്കാരവുമായി ഉന്മൂലനം തുടരാന്‍ അല്ലാഹു ഒരു ജനവിഭാഗത്തെയും അനുവദിക്കുകയില്ല. ഒരുവിഭാഗത്തിന്റെ ആക്രമണം മറ്റൊരു വിഭാഗത്തെക്കൊണ്ട് തടയുക എന്ന തന്ത്രം മുഖേന ഭൂമിയില്‍ അല്ലാഹു ശാക്തികസന്തുലനം നിലനിര്‍ത്തുന്നു. ആരാധനാലയങ്ങളും, ആരാധനാനിരതരായ സാത്വികരും അങ്ങനെ ഉന്മൂലനത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു.