Unquestionably, to Allah belongs whatever is in the heavens and earth. Already He knows that upon which you [stand] and [knows] the Day when they will be returned to Him and He will inform them of what they have done. And Allah is Knowing of all things. (An-Nur [24] : 64)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന് നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന് അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്. (അന്നൂര്‍ [24] : 64)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന ദിവസവും (അവന്നറിയാം.) അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍ അറിയിച്ചു കൊടുക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
2 Mokhtasar Malayalam
അറിയുക! തീർച്ചയായും അല്ലാഹുവിന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം; അവ സൃഷ്ടിച്ചതും അധീനപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവനത്രെ. ജനങ്ങളേ! നിങ്ങൾ എന്തെല്ലാം അവസ്ഥാന്തരങ്ങളിലാണ് ഉള്ളതെന്നും അല്ലാഹു അറിയുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മരണ ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട്, അവർ അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ അവർ ഇഹലോകത്ത് പ്രവർത്തിച്ച പ്രവർത്തനങ്ങളെ കുറിച്ചെല്ലാം അവൻ അവരെ അറിയിക്കുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.