But when he came to it, he was called from the right side of the valley in a blessed spot – from the tree, "O Moses, indeed I am Allah, Lord of the worlds." (Al-Qasas [28] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്വരയുടെ വലതുവശത്തെ വൃക്ഷത്തില്‍നിന്ന് ഒരശരീരിയുണ്ടായി. ''മൂസാ, സംശയം വേണ്ട; ഞാനാണ് അല്ലാഹു. സര്‍വലോകസംരക്ഷകന്‍. (അല്‍ഖസ്വസ്വ് [28] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്വരയുടെ വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.
2 Mokhtasar Malayalam
മൂസാ അദ്ദേഹം കണ്ട ആ തീയിനരികെ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് താഴ്വരയുടെ വലതു ഭാഗത്ത് നിന്ന് -മൂസായോടുള്ള അല്ലാഹുവിൻ്റെ സംസാരത്താൽ അവൻ അനുഗ്രഹം ചൊരിഞ്ഞ പ്രദേശത്തുള്ള- ഒരു വൃക്ഷത്തിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. ഹേ മൂസാ! തീർച്ചയായും ഞാനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു.