And of the people are some who say, "We believe in Allah," but when one [of them] is harmed for [the cause of] Allah, he considers the trial [i.e., harm] of the people as [if it were] the punishment of Allah. But if victory comes from your Lord, they say, "Indeed, We were with you." Is not Allah most knowing of what is within the breasts of the worlds [i.e., all creatures]? (Al-'Ankabut [29] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചിലയാളുകള്‍ പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.'' എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പീഡനത്തെ അല്ലാഹുവിന്റെ ശിക്ഷപോലെ കണക്കാക്കുന്നു. അതോടൊപ്പം നിന്റെ നാഥനില്‍ നിന്നുള്ള വല്ല സഹായവും വന്നെത്തിയാല്‍ വിശ്വാസികളോട് അവര്‍ പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു.'' ലോകരുടെ മനസ്സിലുള്ളതൊക്കെ നന്നായറിയുന്നവനല്ലയോ അല്ലാഹു? (അല്‍അന്‍കബൂത്ത് [29] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറയുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു.[1] നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല സഹായവും വന്നാല്‍ (സത്യവിശ്വാസികളോട്) അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
[1] അല്ലാഹുവിന്റെ ശിക്ഷയെപറ്റി ഭയപ്പെടുന്നതുപോലെ ജനങ്ങളുടെ പീഡനത്തേയും പേടിക്കുന്ന, അവസരത്തിനൊത്ത് നയം മാറുന്ന കപടവിശ്വാസികളെപറ്റിയാണ് പരാമര്‍ശം.
2 Mokhtasar Malayalam
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ചവർ (അല്ലാഹുവിൽ) വിശ്വസിച്ചതിൻ്റെ പേരിൽ അവരെ ഉപദ്രവിച്ചാൽ ഇവരുടെ ശിക്ഷയെ അവർ അല്ലാഹുവിൻ്റെ ശിക്ഷ പോലെ കാണും. അങ്ങനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് അവർ പുറത്തു കടക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരോട് അവർ യോജിക്കുകയും ചെയ്യും. ഇനി അല്ലാഹുവിൽ നിന്ന് അങ്ങേക്ക് എന്തെങ്കിലും വിജയം ലഭിച്ചാലാകട്ടെ; -അല്ലാഹുവിൻ്റെ റസൂലേ!- അവർ പറയും: മുഅ്മിനുകളെ! ഞങ്ങളും നിങ്ങളോടൊപ്പം അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നല്ലോ! എന്നാൽ മനുഷ്യരുടെ ഹൃദയങ്ങൾക്കുള്ളിലുള്ളത് അറിയുന്നവനല്ലയോ അല്ലാഹു?! അവരുടെ ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷേധവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ ; അവരെക്കാൾ അവരുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു അല്ലാഹു എന്നിരിക്കെ എങ്ങനെയാണ് തങ്ങളുടെ ഹൃദയങ്ങളിലുള്ളത് അവർ അല്ലാഹുവിനെ അറിയിക്കുക?!