Say, [O Muhammad], "Travel through the land and observe how He began creation. Then Allah will produce the final creation [i.e., development]. Indeed Allah, over all things, is competent." (Al-'Ankabut [29] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച. (അല്‍അന്‍കബൂത്ത് [29] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന് എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, എങ്ങനെയാണ് അല്ലാഹു സൃഷ്ടിപ്പ് ആരംഭിക്കുകയും ചെയ്തതെന്ന് ചിന്തിക്കുകയും ചെയ്യുക. അതിന് ശേഷം അല്ലാഹു ജനങ്ങൾക്ക് അവരുടെ മരണശേഷം രണ്ടാമത് -വിചാരണക്കും പ്രതിഫലത്തിനുമായി- ജീവൻ നൽകുകയും ചെയ്യും. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. ജനങ്ങളെ ആദ്യം സൃഷ്ടിക്കുക എന്നത് അവന് അസാധ്യമായില്ലെന്ന പോലെ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്നതും അവന് അസാധ്യമാവുകയില്ല.