And let not those who [greedily] withhold what Allah has given them of His bounty ever think that it is better for them. Rather, it is worse for them. Their necks will be encircled by what they withheld on the Day of Resurrection. And to Allah belongs the heritage of the heavens and the earth. And Allah, of what you do, is [fully] Aware. (Ali 'Imran [3] : 180)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു തന്റെ അനുഗ്രഹമായി നല്കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. (ആലുഇംറാന് [3] : 180)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹു അവൻ്റെ ഔദാര്യമായി നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുകയും, അതിൽ അല്ലാഹുവിനോടുള്ള ബാധ്യതകൾ തടഞ്ഞു വെക്കുകയും ചെയ്യുന്നവർ അപ്രകാരം ചെയ്യുന്നത് തങ്ങൾക്ക് പ്രയോജനപ്രദമാണ് എന്ന് വിചാരിക്കേണ്ടതില്ല. മറിച്ച്, അതവർക്ക് ഉപദ്രവകരമാണ്. കാരണം, അവർ പിശുക്ക് കാണിച്ചതെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ കഴുത്തിൽ വളയമായി കെട്ടിത്തൂക്കപ്പെടുകയും, അത് കൊണ്ട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹുവിങ്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്. തൻ്റെ സൃഷ്ടികളെല്ലാം നശിച്ചതിന് ശേഷവും എന്നെന്നും ജീവിച്ചിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ സൂക്ഷ്മവശങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.