Fa in haaajjooka faqul aslamtu wajhiya lillaahi wa manit taba'an; wa qul lillazeena ootul Kitaaba wal ummiyyeena 'a-aslamtum; fa in aslamoo faqadih tadaw wa in tawallaw fa innamaa 'alaikal balaagh; wallaahu baseerum bil 'ibaad (ʾĀl ʿImrān 3:20)
So if they argue with you, say, "I have submitted myself to Allah [in IsLam], and [so have] those who follow me." And say to those who were given the Scripture and [to] the unlearned, "Have you submitted yourselves?" And if they submit [in IsLam], they are rightly guided; but if they turn away – then upon you is only the [duty of] notification. And Allah is Seeing of [His] servants. (Ali 'Imran [3] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: ''ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്ന്നവരും.'' വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: 'നിങ്ങള്‍ ദൈവത്തിന് കീഴ്പ്പെട്ടോ?' അവര്‍ കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യം സൂക്ഷ്മമായി കണ്ടറിയുന്നവനാണ്. (ആലുഇംറാന് [3] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്റെ) ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
നബിയേ, താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട സത്യത്തെ സംബന്ധിച്ച് അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ അവരോട് താങ്കൾ പറഞ്ഞേക്കുക: ഞാനും എന്നെ പിൻപറ്റിയവരും അല്ലാഹുവിന്ന് കീഴൊതുങ്ങിയിരിക്കുന്നു (മുസ്ലിംകളായിരിക്കുന്നു). വേദം നല്‍കപ്പെട്ടവരോടും ബഹുദൈവാരാധകരോടും താങ്കൾ ചോദിക്കുക: അല്ലാഹുവിനോട് നിഷ്കളങ്കത പുലർത്തി കൊണ്ടും, ഞാൻ കൊണ്ടു വന്ന മതം (ഇസ്ലാം) പിൻപറ്റിക്കൊണ്ടും നിങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങിയോ?! അങ്ങനെ അവർ അല്ലാഹുവിന് കീഴ്പെടുകയും താങ്കളുടെ മതം സ്വീകരിക്കുകയും ചെയ്താൽ അവർ സന്മാർഗത്തിൽ പ്രവേശിച്ചിരിക്കുന്നു. ഇനി അവർ ഇസ്ലാമിൽ നിന്ന് പിന്തിരിഞ്ഞു കളയുകയാണെങ്കിൽ, താങ്കൾക്ക് നൽകപ്പെട്ട സന്ദേശം അവർക്ക് എത്തിക്കേണ്ട ബാധ്യത മാത്രമേ താങ്കളുടെ മേലുള്ളൂ. അവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു. അല്ലാഹു തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനനുസരിച്ച് അവൻ പ്രതിഫലം നൽകുന്നതാണ്.