Indeed, the most worthy of Abraham among the people are those who followed him [in submission to Allah] and this prophet [i.e., Muhammad (^)] and those who believe [in his message]. And Allah is the Ally of the believers. (Ali 'Imran [3] : 68)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. (ആലുഇംറാന് [3] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.
2 Mokhtasar Malayalam
തീർച്ചയായും ഇബ്രാഹീമിൻ്റെ മാർഗത്തിലാണെന്ന് അവകാശപ്പെടാൻ ജനങ്ങളിൽ ഏറ്റവും അർഹതയുള്ളവർ ഇബ്രാഹീം അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് കൊണ്ടുവന്ന ആദർശത്തെ പിന്തുടർന്നവരും, ഈ നബിയും -മുഹമ്മദ് നബി (സ)-, ഈ സമുദായത്തിൽ നിന്ന് അദ്ദേഹത്തിൽ വിശ്വസിച്ചവരുമാകുന്നു. അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുന്നവനും സംരക്ഷിക്കുന്നവനുമാകുന്നു.