Indeed, those who exchange the covenant of Allah and their [own] oaths for a small price will have no share in the Hereafter, and Allah will not speak to them or look at them on the Day of Resurrection, nor will He purify them; and they will have a painful punishment. (Ali 'Imran [3] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവോടുള്ള പ്രതിജ്ഞയും സ്വന്തം ശപഥങ്ങളും നിസ്സാര വിലയ്ക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ നോക്കുകയോ സംസ്കരിക്കുകയോ ഇല്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (ആലുഇംറാന് [3] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന് അവര്‍ക്ക് വിശുദ്ധി നല്കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്
2 Mokhtasar Malayalam
അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുകയും, അവൻ്റെ ദൂതന്മാരുടെ കൈകളിൽ അയച്ചതുമായ കാര്യങ്ങൾ പിൻപറ്റണമെന്ന അല്ലാഹുവിൻ്റെ ഗൗരവമാർന്ന ഉപദേശത്തിനും, അല്ലാഹുവിൻറെ കരാറുകൾ പാലിച്ചു കൊള്ളാമെന്ന തങ്ങളുടെ ശപഥത്തിനും പകരമായി ഐഹിക ജീവിതത്തിലെ തുച്ഛമായ വിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടവർ; അവർക്ക് അന്ത്യനാളിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്ക് സന്തോഷമേകുന്ന ഒന്നും അവരോട് അല്ലാഹു പറയുകയില്ല. അവരുടെ നേർക്ക് കാരുണ്യപൂർവ്വം അവൻ നോക്കുന്നതുമല്ല. അവരുടെ പാപങ്ങളുടെയും നിഷേധത്തിൻ്റെയും മാലിന്യത്തിൽ നിന്ന് അവരെ അവൻ ശുദ്ധീകരിക്കുന്നതുമല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.