[Who say], "Our Lord, let not our hearts deviate after You have guided us and grant us from Yourself mercy. Indeed, You are the Bestower. (Ali 'Imran [3] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്കേണമേ. സംശയമില്ല, നീ അത്യുദാരന്‍ തന്നെ. (ആലുഇംറാന് [3] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അവര്‍ പ്രാര്‍ത്ഥിക്കും:) 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.'
2 Mokhtasar Malayalam
അറിവിൽ അടിയുറച്ച ആ പണ്ഡിതന്മാർ പ്രാർത്ഥിക്കും: ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാർഗത്തിലാക്കിയതിനു ശേഷം സത്യത്തിനോട് ഞങ്ങൾക്ക് മടുപ്പുണ്ടാക്കരുതേ! സത്യത്തിൽ നിന്ന് തെറ്റിപ്പോയവർക്ക് ബാധിച്ചതിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കണേ. നിൻ്റെ പക്കൽ നിന്നുള്ള വിശാലമായ കാരുണ്യം നീ ഞങ്ങൾക്ക് മേൽ വർഷിക്കുകയും, അതിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ നേർവഴിയിലാക്കുകയും, വഴികേടിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യേണമേ! തീർച്ചയായും നീ ധാരാളമായി നന്മകൾ ചൊരിയുന്ന മഹാ ഔദാര്യവാനാകുന്നു.