Skip to main content

سُبْحٰنَ الَّذِيْ خَلَقَ الْاَزْوَاجَ كُلَّهَا مِمَّا تُنْۢبِتُ الْاَرْضُ وَمِنْ اَنْفُسِهِمْ وَمِمَّا لَا يَعْلَمُوْنَ  ( يس: ٣٦ )

sub'ḥāna alladhī
سُبْحَٰنَ ٱلَّذِى
Glory be (to) the One Who
യാതൊരുവന്‍, മഹാപരിശുദ്ധന്‍
khalaqa l-azwāja
خَلَقَ ٱلْأَزْوَٰجَ
created (in) pairs
ഇണകളെ സൃഷ്ടിച്ച
kullahā
كُلَّهَا
all
അവയെല്ലാറ്റിനെയും
mimmā tunbitu
مِمَّا تُنۢبِتُ
of what grows
ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്നു
l-arḍu
ٱلْأَرْضُ
the earth
ഭൂമി
wamin anfusihim
وَمِنْ أَنفُسِهِمْ
and of themselves
അവരുടെ ദേഹങ്ങളില്‍നിന്നും
wamimmā
وَمِمَّا
and of what
യാതൊന്നില്‍ നിന്നും
lā yaʿlamūna
لَا يَعْلَمُونَ
not they know
അവര്‍ അറിയാത്ത

Subhaanal lazee khalaqal azwaaja kullahaa mimmaa tumbitul ardu wa min anfusihim wa mimmaa laa ya'lamoon (Yāʾ Sīn 36:36)

English Sahih:

Exalted is He who created all pairs – from what the earth grows and from themselves and from that which they do not know. (Ya-Sin [36] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍. (യാസീന്‍ [36] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍![1]

[1] പദാര്‍ത്ഥലോകത്തുണ്ടാകുന്ന എല്ലാ വികാസങ്ങളിലും ജോടികള്‍ അഥവാ ഇണകള്‍ വഹിക്കുന്ന പങ്ക് അതുല്യമത്രെ. ഇണകളിലൂടെയുള്ള വളര്‍ച്ച ജൈവസസ്യലോകങ്ങളില്‍ കൂടുതല്‍ പ്രകടമാണ്. സൂക്ഷ്മ വിശകലനത്തില്‍ പദാര്‍ത്ഥത്തിന്റെ പല സംരചനകളിലും ജോടികള്‍ക്കുള്ള നിയാമകസ്ഥാനം സ്പഷ്ടമായി കാണാം.