Skip to main content

وَلَوْ نَشَاۤءُ لَطَمَسْنَا عَلٰٓى اَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَاَنّٰى يُبْصِرُوْنَ  ( يس: ٦٦ )

walaw nashāu
وَلَوْ نَشَآءُ
And if We willed
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
laṭamasnā
لَطَمَسْنَا
We (would have) surely obliterated
നാം തുടച്ചുകളയുമായിരുന്നു
ʿalā aʿyunihim
عَلَىٰٓ أَعْيُنِهِمْ
[over] their eyes
അവരുടെ കണ്ണുകളില്‍, കണ്ണുകളെ
fa-is'tabaqū
فَٱسْتَبَقُوا۟
then they (would) race
എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടുവരാന്‍) ശ്രമിക്കും
l-ṣirāṭa
ٱلصِّرَٰطَ
(to find) the path
പാതയില്‍, വഴിയിലേക്കു
fa-annā
فَأَنَّىٰ
then how
അപ്പോള്‍ എങ്ങിനെയാണ്
yub'ṣirūna
يُبْصِرُونَ
(could) they see?
അവര്‍ കാണുക

Wa law nashaaa'u lata masna 'alaaa aiyunihim fasta baqus-siraata fa-annaa yubsiroon (Yāʾ Sīn 36:66)

English Sahih:

And if We willed, We could have obliterated their eyes, and they would race to [find] the path, and how could they see? (Ya-Sin [36] : 66)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര്‍ വഴിയിലൂടെ മുന്നോട്ട് കുതിക്കാന്‍ നോക്കും. എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്? (യാസീന്‍ [36] : 66)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു.[1] എന്നിട്ടും പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ അവര്‍ ശ്രമിച്ചേനെ. എന്നാല്‍ അവര്‍ക്കെങ്ങനെ കാണാന്‍ കഴിയും?

[1] തങ്ങള്‍ നിഷേധത്തിലേര്‍പ്പെട്ടിട്ടും റബ്ബ് എന്തുകൊണ്ട് ശിക്ഷിക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. മനുഷ്യനെ സ്തബ്ധനാക്കിക്കളയുന്ന ശിക്ഷകള്‍ ഇഹലോകത്തുവെച്ചു തന്നെ നല്കാന്‍ അല്ലാഹുവിന് കഴിയും. പക്ഷേ സജ്ജനങ്ങള്‍ക്കും ദുര്‍ജനങ്ങള്‍ക്കും ഒരുപോലെ ഇഹലോകത്ത് ഒരു പരിധിവരെ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കുക എന്ന നയമാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്.