Yastaftoonaka qulillaahu yafteekum fil kalaalah; inimru'un halaka laisa lahoo waladunw wa lahoo ukhtun falahaa nisfu maa tarak; wa huwa yarisuhaaa il lam yakkul lahaa walad; fa in kaanatas nataini falahumas sulusaani mimmmaa tarak; wa in kaanooo ikhwatar rijaalanw wa nisaaa'an faliz zakari mislu hazzil unsayayn; yubaiyinullaahu lakum an tadilloo; wallaahu bikulli shai'in Aleem (an-Nisāʾ 4:176)
They request from you a [legal] ruling. Say, "Allah gives you a ruling concerning one having neither descendants nor ascendants [as heirs]." If a man dies, leaving no child but [only] a sister, she will have half of what he left. And he inherits from her if she [dies and] has no child. But if there are two sisters [or more], they will have two thirds of what he left. If there are both brothers and sisters, the male will have the share of two females. Allah makes clear to you [His law], lest you go astray. And Allah is Knowing of all things. (An-Nisa [4] : 176)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ നിന്നോട് വിധിതേടുന്നു. പറയുക: കലാലത്തിന്റെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്കുന്നു: ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍ പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ അനന്തര സ്വത്ത് അയാള്‍ക്കുള്ളതുമാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന് വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിന് രണ്ടു പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്‍ക്ക് പിഴവ് പറ്റാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചുതരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്. (അന്നിസാഅ് [4] : 176)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ[1] പ്രശ്നത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള്‍ മരിച്ചു; അയാള്‍ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചു പോയതിന്റെ പകുതി അവള്‍ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില്‍ സഹോദരന് അവളുടെ (പൂര്‍ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍, അവന് (സഹോദരന്) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്. ഇനി സഹോദരന്മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍, ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള്‍ പിഴച്ച് പോകാതിരിക്കാൻ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
[1] പിതാവോ സന്താനങ്ങളോ ഇല്ലാത്ത അനന്തരാവകാശ പ്രശ്നത്തിനാണ് 'കലാലത്ത്' എന്നു പറയുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! 'കലാല'ത്തിൻ്റെ അനന്തരാവകാശത്തെ കുറിച്ച് താങ്കൾ വിധിനൽകുന്നതിനായി അവർ താങ്കളോട് ചോദിക്കുന്നു. ഒരാൾ പിതാവോ സന്താനമോ ഇല്ലാതെ മരണപ്പെടുന്ന സ്ഥിതിയാണത്. പറയുക: അല്ലാഹു അതിൻ്റെ വിധി ഇതാ വിശദീകരിക്കുന്നു. ഒരു വ്യക്തി മരിക്കുകയും, അദ്ദേഹത്തിന് പിതാവോ സന്താനമോ ഇല്ലാതിരിക്കുകയും, ഉപ്പയും ഉമ്മയും ഒത്ത ഒരു സഹോദരിയോ ഉപ്പ മാത്രം ഒത്ത ഒരു സഹോദരിയോ (അർദ്ധ സഹോദരി) ഉണ്ടാവുകയുമാണെങ്കിൽ ഇദ്ദേഹം ഉപേക്ഷിച്ചതിൻ്റെ പകുതി അവൾക്ക് അനന്തരാവകാശ കണക്കിൻ്റെ അടിസ്ഥാനത്തിൽ (ഫർദ്വ്) ലഭിക്കുന്നതാണ്. അനന്തരാവകാശം നിശ്ചയിക്കപ്പെട്ട മറ്റാരും ഇല്ലെങ്കിൽ ഉപ്പയും ഉമ്മയും ഒത്ത സഹോദരനോ ഉപ്പ മാത്രം ഒത്ത സഹോദരനോ മരണപ്പെട്ട വ്യക്തി വിട്ടേച്ചു പോയ സമ്പത്ത് മുഴുവനായി (തഅ്സ്വീബ്) ലഭിക്കുന്നതാണ്. നിശ്ചിത ഓഹരിക്ക് (ഫർദ്) അർഹനായ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ അനന്തരസ്വത്ത് നൽകിയതിന് ശേഷമുള്ളത് സഹോദരന് അനന്തരമായി ലഭിക്കും. ഉപ്പയും ഉമ്മയും ഒത്ത സഹോദരിമാരോ ഉപ്പ മാത്രമൊത്ത സഹോദരിമാരോ ഒന്നിലധികമുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് എന്ന നിശ്ചിത ഓഹരി ലഭിക്കും. ഉപ്പയും ഉമ്മയും ഒത്തവരോ ഉപ്പ മാത്രം ഒത്തവരോ ആയ സഹോദരങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഇടകലർന്നാണ് ഉള്ളതെങ്കിൽ ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരി എന്ന അടിസ്ഥാന പ്രകാരം അവർ അനന്തരാവകാശം എടുക്കണം. അഥവാ, ആണിന് പെണ്ണിൻ്റെ ഇരട്ടി ഓഹരി ലഭിക്കും. അല്ലാഹു അനന്തരാവകാശത്തിൽ 'കലാല'തിൻ്റെ നിയമവും മറ്റു നിയമങ്ങളും നിങ്ങൾക്ക് വിശദമാക്കി നൽകുന്നു; ഇക്കാര്യത്തിൽ നിങ്ങൾ വഴിതെറ്റാതിരിക്കുന്നതിന് വേണ്ടിയാണ് അത്. അല്ലാഹു എല്ലാ കാര്യവും ഏറ്റവും നന്നായി അറിയുന്നവനാകുന്നു; അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല.