Or do they envy people for what Allah has given them of His bounty? But We had already given the family of Abraham the Scripture and wisdom and conferred upon them a great kingdom. (An-Nisa [4] : 54)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്കി. (അന്നിസാഅ് [4] : 54)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.
2 Mokhtasar Malayalam
എന്നാൽ അവർ മുഹമ്മദ് നബി (ﷺ) യോടും അവിടുത്തെ അനുചരന്മാരോടും അസൂയ വെച്ചുപുലർത്തുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു അവിടുത്തേക്ക് നൽകിയ പ്രവാചകത്വവും, അവർക്ക് നൽകിയ വിശ്വാസവും ഭൂമിയിലുള്ള ആധിപത്യവുമാണ് അവരുടെ അസൂയയുടെ കാരണം. എന്നാൽ എന്തിനാണ് ഇക്കൂട്ടർ അവരോട് അസൂയപ്പെടുന്നത്. ഇബ്രാഹീമിൻ്റെ സന്താനങ്ങൾക്ക് നാം വേദഗ്രന്ഥം മുൻപ് നൽകിയിട്ടുണ്ടല്ലോ?! വേദഗ്രന്ഥമല്ലാതെയുള്ള നമ്മുടെ സന്ദേശങ്ങളും അവർക്ക് നാം നൽകിയിട്ടുണ്ട്. ജനങ്ങളുടെ മേൽ വിശാലമായ അധികാരവും അവർക്ക് നാം നൽകിയിരുന്നു.