Wa yaqooloona taa'antun fa izaa barazoo min 'indika baiyata taaa'ifatum minhum ghairal lazee taqoolu wallaahu yaktubu maa yubaiyitoona faa'rid 'anhum wa tawakkal 'alal laah; wa kafaa billaahi Wakeelaa (an-Nisāʾ 4:81)
And they say, "[We pledge] obedience." But when they leave you, a group of them spend the night determining to do other than what you say. But Allah records what they plan by night. So leave them alone and rely upon Allah. And sufficient is Allah as Disposer of affairs. (An-Nisa [4] : 81)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങള്‍ അനുസരണമുള്ളവരാണെന്ന് അവര്‍ പറയും. എന്നാല്‍ നിന്റെ അടുത്തുനിന്ന് പോയാല്‍ അവരില്‍ ചിലര്‍ തങ്ങള്‍ പറയുന്നതിന് വിരുദ്ധമായി രാത്രിയില്‍ ഒത്തുകൂടി നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു. രാത്രിയിലെ അവരുടെ ഈ ചെയ്തികളൊക്കെയും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ നീ അവരെ അവഗണിക്കുക. എല്ലാം അല്ലാഹുവില്‍ ഭരമേല്പിക്കുക. ഭരമേല്പിക്കാന് അല്ലാഹു തന്നെ മതി. (അന്നിസാഅ് [4] : 81)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര്‍ നിന്റെ അടുക്കല്‍ നിന്ന് പുറത്ത് പോയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങള്‍ പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു. അവര്‍ രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്പിക്കുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു മതി.
2 Mokhtasar Malayalam
ഞങ്ങൾ താങ്കളുടെ കൽപ്പന അനുസരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുന്നു എന്ന് കപടവിശ്വാസികൾ അവരുടെ നാവുകൾ കൊണ്ട് താങ്കളോട് പറയും. എന്നാൽ താങ്കളുടെ അരികിൽ നിന്ന് പുറത്തു പോയാൽ അവരിൽ ഒരു കൂട്ടർ താങ്കളുടെ മുൻപിൽ പ്രകടമാക്കിയതിന് വിരുദ്ധമായ ഗൂഢാലോചന നടത്തുകയും ചെയ്യും. അവരുടെ ഗൂഢതന്ത്രങ്ങൾ അല്ലാഹു അറിയുന്നുണ്ട്. അവരുടെ ഈ കുതന്ത്രത്തിനുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്. അതിനാൽ താങ്കൾ അവരെ ശ്രദ്ധിക്കേണ്ടതില്ല. അവർ താങ്കൾക്ക് ഒരു ഉപദ്രവവും ബാധിപ്പിക്കുന്നതല്ല. താങ്കളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, അവനെ അവലംബമാക്കുകയും ചെയ്യുക. താങ്കൾ ഭരമേൽപ്പിക്കാനുള്ള രക്ഷാധികാരിയായി അല്ലാഹു മതി.