Say, "O People of the Scripture, you are [standing] on nothing until you uphold [the law of] the Torah, the Gospel, and what has been revealed to you from your Lord [i.e., the Quran]." And that which has been revealed to you from your Lord will surely increase many of them in transgression and disbelief. So do not grieve over the disbelieving people. (Al-Ma'idah [5] : 68)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: വേദവാഹകരേ, തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്‍ത്തുംവരെ നിങ്ങളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല്‍ നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ ഏറെ പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യും. അതിനാല്‍ നീ സത്യനിഷേധികളായ ജനത്തെയോര്‍ത്ത് ദുഃഖിക്കേണ്ടതില്ല. (അല്‍മാഇദ [5] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: വേദക്കാരേ, തൗറാത്തും ഇന്ജീലും നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ (നേരാംവണ്ണം) നിലനിര്‍ത്തുന്നത് വരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഹേ യഹൂദ നസ്വാറാക്കളേ! തൗറാത്തിലും ഇഞ്ചീലിലുമുള്ളത് പ്രാവർത്തികമാക്കുകയും, അല്ലാഹു നിങ്ങൾക്ക് മേൽ ഖുർആനിൽ അവതരിപ്പിച്ചത് പ്രാവർത്തികമാക്കുകയും ചെയ്യുന്നത് വരെ പരിഗണിക്കപ്പെടാവുന്ന മതപരമായ ഒന്നും തന്നെ നിങ്ങളുടെ പക്കലില്ല. ഖുർആനിൽ വിശ്വസിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നത് വരെ നിങ്ങളുടെ വിശ്വാസം ശരിയാവുകയേയില്ല. താങ്കൾക്ക് മേൽ താങ്കളുടെ റബ്ബിൽ നിന്ന് അവതരിപ്പിക്കപ്പെട്ടത് അവതരിപ്പിക്കപ്പെട്ടത് വേദക്കാരിൽ പെട്ട ധാരാളം പേരുടെ ധിക്കാരത്തിന് മേൽ ധിക്കാരവും, നിഷേധത്തിന് മേൽ നിഷേധവുമേ വർദ്ധിപ്പിക്കുകയുള്ളൂ. അവർ നിലകൊള്ളുന്ന അസൂയയുടെ കാഠിന്യം കാരണത്താലാണത്. അതിനാൽ ഈ നിഷേധികളുടെ കാര്യത്തിൽ താങ്കൾ നിരാശപ്പെടേണ്ടതില്ല. താങ്കളിൽ വിശ്വസിച്ചവരിൽ തന്നെ താങ്കൾക്ക് ധന്യതയും സ്വസ്ഥതയുമുണ്ട്.