അവരെ ശിക്ഷിക്കുകയില്ലെന്നു, ശിക്ഷിക്കാതിരിക്കുവാന്‍
l-lahu
ٱللَّهُ
Allah
അല്ലാഹു
wahum
وَهُمْ
while they
അവരാകട്ടെ
yaṣuddūna
يَصُدُّونَ
hinder (people)
തടയുന്നു, തടുക്കുന്നു
ʿani l-masjidi
عَنِ ٱلْمَسْجِدِ
from Al-Masjid
പള്ളിയില്‍നിന്നു
l-ḥarāmi
ٱلْحَرَامِ
Al-Haraam
അലംഘനീയമായ, പരിപാവനമായ
wamā kānū
وَمَا كَانُوٓا۟
while not they are
അവരായിട്ടുമില്ല, അല്ലതാനും
awliyāahu
أَوْلِيَآءَهُۥٓۚ
its guardians?
അതിന്റെ കൈകാര്യകര്‍ത്താക്കള്‍, രക്ഷാധികാരികള്‍, ബന്ധുക്കള്‍
in awliyāuhu
إِنْ أَوْلِيَآؤُهُۥٓ
Not (can be) its guardians
അതിന്റെ കൈകാര്യകര്‍ത്തക്കളല്ല
illā l-mutaqūna
إِلَّا ٱلْمُتَّقُونَ
except the ones who fear Allah
സൂക്ഷിക്കുന്നവ (സൂക്ഷ്മത പാലിക്കുന്ന) വരൊഴികെ
walākinna
وَلَٰكِنَّ
but
എങ്കിലും, പക്ഷേ
aktharahum
أَكْثَرَهُمْ
most of them
അവരിലധികവും
lā yaʿlamūna
لَا يَعْلَمُونَ
(do) not know
അറിയുന്നില്ല, അവര്‍ക്കറിഞ്ഞുകൂടാ
Wa maa lahum allaa yu'az zibahumul laahu wa hum yasuddoona 'anil Masjidil-Haraami wa maa kaanooo awliyaaa'ah; in awliyaaa' uhooo illal muttaqoona wa laakinna aksarahum laa ya'lamoon (al-ʾAnfāl 8:34)
But why should Allah not punish them while they obstruct [people] from al-Masjid al-Haram and they were not [fit to be] its guardians? Its [true] guardians are not but the righteous, but most of them do not know. (Al-Anfal [8] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ മേല്നോട്ടത്തിനര്ഹരല്ലതാനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്ത്താക്കളാകാവതല്ല. എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല. (അല്‍അന്‍ഫാല്‍ [8] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ അവർക്ക് എന്ത് അര്‍ഹതയാണുള്ളത്? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
അവരെ ശിക്ഷിക്കുന്നതിൽ നിന്ന് എന്തൊരു കാര്യമാണ് തടസ്സമുണ്ടാക്കുന്നത്?! ശിക്ഷ നിർബന്ധമാക്കാവുന്ന പ്രവർത്തനങ്ങൾ അവർ ചെയ്തു കഴിഞ്ഞിരിക്കുന്നു; മസ്ജിദുൽ ഹറാമിൽ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നതിൽ നിന്നും, അവിടെ നിസ്കരിക്കുന്നതിൽ നിന്നും അവർ ജനങ്ങളെ തടഞ്ഞിരിക്കുന്നു. ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരേയല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരല്ലാതെ അവൻ്റെ ഇഷ്ടദാസന്മാർ (ഔലിയാക്കൾ) ആവുകയില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല; അതു കൊണ്ടാണ് തങ്ങൾ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരാണ് എന്ന് അവർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്; അവരാകട്ടെ അങ്ങനെയല്ല താനും.