അവരെ നിനക്കു കാട്ടി (കാണിച്ചു) തന്നിരുന്ന സന്ദര്‍ഭം
l-lahu
ٱللَّهُ
(by) Allah
അല്ലാഹു
fī manāmika
فِى مَنَامِكَ
in your dream
നിന്റെ ഉറക്കുവേളയില്‍, ഉറക്കില്‍ (സ്വപ്നത്തില്‍)
qalīlan
قَلِيلًاۖ
(as) few
കുറച്ചായി, അല്പമായി
walaw arākahum
وَلَوْ أَرَىٰكَهُمْ
and if He had shown them to you
നിനക്കവന് അവരെ കാണിച്ചു തന്നിരുന്നെങ്കില്‍
kathīran
كَثِيرًا
(as) many
അധികമായി, വളരെയായി
lafashil'tum
لَّفَشِلْتُمْ
surely you would have lost courage
നിങ്ങള്‍ ഭീരുത്വം കാണിക്കുക തന്നെ ചെയ്തിരുന്നു
walatanāzaʿtum
وَلَتَنَٰزَعْتُمْ
and surely you would have disputed
നിങ്ങള്‍ ഭിന്നിക്കുക (പിണങ്ങുക)യും ചെയ്തിരുന്നു
fī l-amri
فِى ٱلْأَمْرِ
in the matter
കാര്യത്തില്‍
walākinna l-laha
وَلَٰكِنَّ ٱللَّهَ
but Allah
എങ്കിലും (പക്ഷേ) അല്ലാഹു
sallama
سَلَّمَۗ
saved (you)
രക്ഷപ്പെടുത്തി
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
Indeed, He (is) All-Knower
നിശ്ചയമായും അവന് അറിയുന്നവനാണു
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
of what is in the breasts
നെഞ്ചുകളിലുള്ളതിനെ (മനസ്സിലുള്ളതിനെ)പ്പറ്റി
Iz yureekahumul laahu fee manaamika qaleela; wa law araakahum kaseeral lafashiltum wa latanaaza'tum fil amri wa laakinnal laaha sallam; innahoo 'aleemum bizaatis sudoor (al-ʾAnfāl 8:43)
[Remember, O Muhammad], when Allah showed them to you in your dream as few; and if He had shown them to you as many, you [believers] would have lost courage and would have disputed in the matter [of whether to fight], but Allah saved [you from that]. Indeed, He is Knowing of that within the breasts. (Al-Anfal [8] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്‍ഭം. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്. (അല്‍അന്‍ഫാല്‍ [8] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്റെ സ്വപ്നത്തില്‍ കുറച്ച് പേര് മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിനക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന് ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഓർക്കുക; അല്ലാഹു താങ്കൾക്ക് ഉറക്കത്തിൽ മുശ്രിക്കുകളെ എണ്ണത്തില്‍ കുറവുള്ളവരായി കാണിച്ചു തന്നു എന്നത് നിനക്കും മുഅ്മിനീങ്ങള്ക്കും മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അങ്ങനെ മുഅ്മിനീങ്ങളെ നീ അത് അറിയിക്കുകയും, അവർ നന്മ സംഭവിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷയുള്ളവരാവുകയും ചെയ്തു. തങ്ങളുടെ ശത്രുക്കളെ പടക്കളത്തിൽ കണ്ടുമുട്ടാനും അവരോട് ഏറ്റുമുട്ടാനുമുള്ള മുഅ്മിനീങ്ങളുടെ തീരുമാനം ദൃഢമാവുകയും ചെയ്തു. അല്ലാഹുവെങ്ങാനും മുശ്രിക്കുകളെ എണ്ണക്കൂടുതലുള്ളവരായി നിനക്ക് കാണിച്ചു തന്നിരുന്നെങ്കിൽ നിന്നോടൊപ്പമുള്ള സ്വഹാബികളുടെ മനോധൈര്യം കെട്ടുപോവുകയും, അവർ യുദ്ധത്തെ ഭയക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹു അതിൽ നിന്ന് അവരെ സംരക്ഷിക്കുകയും, പരാജയത്തിൽ നിന്ന് അവരെ കാത്തുരക്ഷിക്കുകയും ചെയ്തു. റസൂൽ -ﷺ- യുടെ കണ്ണിൽ മുശ്രിക്കുകളെ അവന് എണ്ണം കുറച്ചു കാണിച്ചു. തീർച്ചയായും അല്ലാഹു ഹൃദയങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നതും, മനസ്സുകൾ ഒളിച്ചു വെക്കുന്നതും അറിയുന്നവനാകുന്നു.