നിങ്ങളോടു വാഗ്ദാനം (വാഗ്ദത്തം) ചെയ്യുമ്പോള്‍, ചെയ്തിരുന്ന സന്ദര്‍ഭം
l-lahu
ٱللَّهُ
Allah
അല്ലാഹു
iḥ'dā
إِحْدَى
one
ഒന്നു
l-ṭāifatayni
ٱلطَّآئِفَتَيْنِ
(of) the two groups
രണ്ടു സംഘ (കൂട്ടവിഭാഗ) ത്തില്‍
annahā
أَنَّهَا
that it (would be)
അതാകുന്നു (ആയിരിക്കും) എന്നു
lakum
لَكُمْ
for you
നിങ്ങള്‍ക്കു
watawaddūna
وَتَوَدُّونَ
and you wished
നിങ്ങള്‍ മോഹിക്കുക (ഇഷ്ടപ്പെടുക - ആഗ്രഹിക്കുക) യും ചെയ്തിരുന്നു (ചെയ്യുന്നു)
anna ghayra
أَنَّ غَيْرَ
that (one) other than
അല്ലാത്തതു എന്നു
dhāti l-shawkati
ذَاتِ ٱلشَّوْكَةِ
that (of) the armed
ശക്തി (ബലം) ഉള്ളതു
takūnu
تَكُونُ
would be
ആയിരിക്കണം (എന്നു)
lakum
لَكُمْ
for you
നിങ്ങള്‍ക്കു
wayurīdu l-lahu
وَيُرِيدُ ٱللَّهُ
But intended Allah
അല്ലാഹു ഉദ്ദേശിക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു)
an yuḥiqqa
أَن يُحِقَّ
to justify
യഥാര്‍ത്ഥമാക്കു (യഥാര്‍ത്ഥവല്‍ക്കരിക്കു) വാന്‍
l-ḥaqa
ٱلْحَقَّ
the truth
യഥാര്‍ത്ഥത്തെ
bikalimātihi
بِكَلِمَٰتِهِۦ
by His words
അവന്റെ വാക്കു (വാക്യം - കല്പന) കള്‍ മൂലം
wayaqṭaʿa
وَيَقْطَعَ
and cut off
മുറിക്കു (അറുക്കു) വാനും
dābira
دَابِرَ
(the) roots
മൂടു, പിന്‍പുറം
l-kāfirīna
ٱلْكَٰفِرِينَ
(of) the disbelievers
അവിശ്വാസികളുടെ
Wa iz ya'idukumul laahu ihdat taaa'ifataini annahaa lakum wa tawaddoona anna ghaira zaatish shawkati takoonu lakum wa yureedul laahu ai yuhiqqal haqqa bikalimaatihee wa taqta'a daabiral kaafireen (al-ʾAnfāl 8:7)
[Remember, O believers], when Allah promised you one of the two groups – that it would be yours – and you wished that the unarmed one would be yours. But Allah intended to establish the truth by His words and to eliminate the disbelievers (Al-Anfal [8] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പനകള് വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്. (അല്‍അന്‍ഫാല്‍ [8] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്റെ കല്പനകള് മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്.
2 Mokhtasar Malayalam
നബിയോട് തർക്കിച്ച മുസ്ലിംകളേ! ബഹുദൈവാരാധകരിൽ രണ്ടിലൊരു സംഘത്തെ അല്ലാഹു നിങ്ങൾക്ക് കീഴ്പ്പെടുത്തി നൽകും എന്ന് അവൻ നിങ്ങളോട് വാഗ്ദാനം നൽകിയ സന്ദർഭം ഓർക്കുക. (അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള) യാത്രാസംഘവും അവർ വഹിക്കുന്ന സമ്പത്തുമായിരുന്നു ഒന്ന്; നിങ്ങൾക്ക് അത് യുദ്ധാർജ്ജിത സ്വത്തായി എടുക്കാം. അതല്ലെങ്കിൽ യുദ്ധത്തിന് തയ്യാറെടുക്കുകയും, ബഹുദൈവാരാധകരുടെ സൈന്യത്തിന് മേൽ നിങ്ങൾക്ക് സഹായം നൽകപ്പെടുകയും ചെയ്യുക എന്നതായിരുന്നു (രണ്ടാമത്തേത്). നിങ്ങളാകട്ടെ, യാത്രാസംഘത്തെ ലഭിച്ചിരുന്നെങ്കിൽ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. യുദ്ധമൊന്നുമില്ലാതെ എളുപ്പത്തിൽ അവരെ കീഴടക്കാമെന്നതായിരുന്നു (ആ ആഗ്രഹത്തിന് പിന്നിലെ) കാരണം. അല്ലാഹുവാകട്ടെ, നിങ്ങളോട് യുദ്ധത്തിന് കൽപ്പിക്കുന്നതിലൂടെ സത്യത്തെ വിജയിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. അങ്ങനെ, ബഹുദൈവാരാധകരിലെ തലവന്മാരെ നിങ്ങൾ കൊന്നുകളയുകയും, അവരിൽ ധാരാളം പേരെ നിങ്ങൾ തടവിലാക്കുകയും, അതിലൂടെ ഇസ്ലാമിൻ്റെ ശക്തി പ്രകടമാകുവാനുമായിരുന്നു അത്.