And if you brought to those who were given the Scripture every sign, they would not follow your qiblah. Nor will you be a follower of their qiblah. Nor would they be followers of one another's qiblah. So if you were to follow their desires after what has come to you of knowledge, indeed, you would then be among the wrongdoers. (Al-Baqarah [2] : 145)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ്ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും. (അല്‍ബഖറ [2] : 145)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിൻ്റെ ഖിബ്ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ്ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ഖിബ്ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
2 Mokhtasar Malayalam
അല്ലാഹുവാണെ സത്യം, നബിയേ, കിതാബ് നൽകപ്പെട്ട ജൂത - നസ്റാനികളുടെ അടുക്കൽ ഖിബ്'ല മാറ്റം സത്യമാണെന്നതിന് നീ എല്ലാവിധ തെളിവും ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവർ നിൻറെ ഖിബ്'ലയെ പിന്തുടരുന്നതല്ല. താങ്കൾ കൊണ്ടുവന്നതിനോടുള്ള മർക്കടമുഷ്ടിയും സത്യത്തെ പിൻപറ്റാനുള്ള അഹങ്കാരവും നിമിത്തമത്രെ അത്. അല്ലാഹു താങ്കളുടെ ഖിബ്'ലയെ മാറ്റിയ ശേഷം അവരുടെ ഖിബ്'ലയെ താങ്കളും പിന്തുടരുന്നതല്ല. അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻറെ ഖിബ്'ലയെ പിന്തുടരുകയുമില്ല. കാരണം അവരിലെ അവരിലെ ഓരോ കക്ഷിയും പരസ്പരം കാഫിറാക്കുകയാണ് ചെയ്യുന്നത്. സംശയമില്ലാത്ത ശരിയായ അറിവ് നിനക്ക് വന്നുകിട്ടിയ ശേഷം ഖിബ്'ലയുടെയോ മറ്റ് മതനിയമങ്ങളുടെയോ വിധികളുടെയോ വിഷയത്തിൽ നീയെങ്ങാനും അവരുടെ ഇച്ഛകളെ പിൻപറ്റിയാൽ നീ അതിക്രമകാരികളുടെ കൂട്ടത്തിൽ തന്നെയായിരിക്കും. കാരണം അങ്ങനെ ചെയ്താൽ നീ സന്മാർഗം വെടിയുകയും തോന്നിവാസം പിൻപറ്റുകയും ചെയ്തവനായിത്തത്തീരും. അവരെ പിൻപറ്റുന്നതിൻറെ നെറികേട് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. കാരണം നബി (ﷺ) യെ അതിൽ നിന്നെല്ലാം അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. നബിക്കു ശേഷം നബിയുടെ സമുദായത്തിനുള്ള താക്കീതുമാണത്.