And when Our messengers [i.e., angels] came to Abraham with the good tidings, they said, "Indeed, we will destroy the people of that [i.e., Lot's] city. Indeed, its people have been wrongdoers." (Al-'Ankabut [29] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ ദൂതന്മാര് ഇബ്റാഹീമിന്റെ അടുത്ത് ശുഭവാര്‍ത്തയുമായെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ''തീര്‍ച്ചയായും ഞങ്ങള്‍ ഇന്നാട്ടുകാരെ നശിപ്പിക്കാന്‍ പോവുകയാണ്; ഉറപ്പായും ഇവിടത്തുകാര്‍ അക്രമികളായിരിക്കുന്നു.'' (അല്‍അന്‍കബൂത്ത് [29] : 31)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൂതന്മാര് ഇബ്റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു.
2 Mokhtasar Malayalam
ഇസ്ഹാഖിനെ കുറിച്ചും, അദ്ദേഹത്തിൻ്റെ (ഇസ്ഹാഖിൻ്റെ) മകൻ യഅ്ഖൂബിനെ കുറിച്ചും സന്തോഷവാർത്ത അറിയിക്കാനായി മലക്കുകൾ ഇബ്രാഹീമിൻ്റെ അരികിൽ ചെന്നപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു: സദൂം ജനതയെ -ലൂത്വിൻ്റെ നാട്ടുകാരെ- ഞങ്ങൾ നശിപ്പിക്കുന്നതാകുന്നു. തീർച്ചയായും ആ നാട്ടുകാർ അവർ ചെയ്തു കൊണ്ടിരിക്കുന്ന മ്ലേഛവൃത്തി കാരണത്താൽ അതിക്രമികൾ തന്നെയാകുന്നു.