Those who disbelieve in the signs of Allah and kill the prophets without right and kill those who order justice from among the people – give them tidings of a painful punishment. (Ali 'Imran [3] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ജനങ്ങളില്‍നിന്ന് നീതി പാലിക്കാന്‍ കല്പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് 'സുവാര്‍ത്ത' അറിയിക്കുക. (ആലുഇംറാന് [3] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ 'സന്തോഷവാര്‍ത്ത' അറിയിക്കുക.
2 Mokhtasar Malayalam
അല്ലാഹു അവർക്കായി അവതരിപ്പിച്ച അല്ലാഹുവിൻ്റെ തെളിവുകൾ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ -തനിച്ച അനീതിയും അതിക്രമവുമായി കൊണ്ട്- നബിമാരെ കൊലപ്പെടുത്തുകയും, ജനങ്ങളിൽ നിന്ന് നീതി പാലിക്കാൻ കല്പിക്കുന്ന ആളുകളെ -നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ- കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ ആ അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാർത്ത അറിയിക്കുക.