Skip to main content

اِنَّ اللّٰهَ عِنْدَهٗ عِلْمُ السَّاعَةِۚ وَيُنَزِّلُ الْغَيْثَۚ وَيَعْلَمُ مَا فِى الْاَرْحَامِۗ وَمَا تَدْرِيْ نَفْسٌ مَّاذَا تَكْسِبُ غَدًاۗ وَمَا تَدْرِيْ نَفْسٌۢ بِاَيِّ اَرْضٍ تَمُوْتُۗ اِنَّ اللّٰهَ عَلِيْمٌ خَبِيْرٌ ࣖ  ( لقمان: ٣٤ )

inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ʿindahu
عِندَهُۥ
with Him
അവന്റെ പക്കലാണ്
ʿil'mu l-sāʿati
عِلْمُ ٱلسَّاعَةِ
(is the) knowledge (of) the Hour
അന്ത്യസമയത്തിന്റെ അറിവു
wayunazzilu
وَيُنَزِّلُ
and He sends down
അവൻ ഇറക്കുകയും ചെയ്യുന്നു
l-ghaytha
ٱلْغَيْثَ
the rain
മഴയെ
wayaʿlamu
وَيَعْلَمُ
and knows
അവനറിയുകയും ചെയ്യുന്നു
mā fī l-arḥāmi
مَا فِى ٱلْأَرْحَامِۖ
what (is) in the wombs
ഗർഭാശയങ്ങളിലുള്ളതു
wamā tadrī
وَمَا تَدْرِى
And not knows
അറിയുന്നതല്ല
nafsun
نَفْسٌ
any soul
ഒരാളും, ഒരു ആത്മാവും
mādhā taksibu
مَّاذَا تَكْسِبُ
what it will earn
അതെന്തു പ്രവർത്തിക്കുമെന്നതു
ghadan
غَدًاۖ
tomorrow
നാളെ
wamā tadrī
وَمَا تَدْرِى
and not knows
അറിയുന്നതുമല്ല
nafsun
نَفْسٌۢ
any soul
ഒരാളും
bi-ayyi arḍin
بِأَىِّ أَرْضٍ
in what land
ഏതു ഭൂമിയിലാണ് (നാട്ടിലാണ്)
tamūtu
تَمُوتُۚ
it will die
അതു മരിക്കുന്നത് (എന്നും)
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
(is) All-Knower
സർവ്വജ്ഞനാണ്
khabīrun
خَبِيرٌۢ
All-Aware
സൂക്ഷമജ്ഞനാണ്

Innal laaha 'indahoo 'ilmus saa'ati wa yunazzilul ghaisa wa ya'lamu maa fil arhaami wa maa tadree nafsum maazaa takisbu ghadaa; wa maa tadree nafsum bi ayyi ardin tamoot; innal laaha 'Aleemun Khabeer (Luq̈mān 31:34)

English Sahih:

Indeed, Allah [alone] has knowledge of the Hour and sends down the rain and knows what is in the wombs. And no soul perceives what it will earn tomorrow, and no soul perceives in what land it will die. Indeed, Allah is Knowing and Aware. (Luqman [31] : 34)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും. (ലുഖ്മാന്‍ [31] : 34)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു.[1] നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

[1] എവിടെ എപ്പോള്‍ ഏതളവില്‍ മഴ ലഭിക്കുമെന്ന് കൃത്യമായി അറിയാന്‍ ആര്‍ക്കും സാദ്ധ്യമല്ല; അല്ലാഹുവിനല്ലാതെ. ഗര്‍ഭാശയത്തില്‍ രൂപം കൊള്ളുന്ന ശിശുവെ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും അറിയുന്നതും അല്ലാഹു മാത്രമാകുന്നു.