قِيْلَ ادْخُلِ الْجَنَّةَ ۗقَالَ يٰلَيْتَ قَوْمِيْ يَعْلَمُوْنَۙ ( يس: ٢٦ )
Qeelad khulil Jannnah; qaala yaa laita qawmee ya'lamoon (Yāʾ Sīn 36:26)
English Sahih:
It was said, "Enter Paradise." He said, "I wish my people could know (Ya-Sin [36] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍! (യാസീന്‍ [36] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്ന് പറയപ്പെട്ടു.[1] അദ്ദേഹം പറഞ്ഞു: എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
[1] ആ സത്യവിശ്വാസിയെ നാട്ടുകാര്‍ കൊല്ലുകയാണുണ്ടായത്. രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗത്തിൽ പ്രവേശിച്ച കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിൽക്കുന്നത് തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായിക്കാണാനുള്ള ആഗ്രഹമത്രെ.