ഞങ്ങള്‍ സ്വാധീനം നേടിയില്ലേ, അധികാരം (ശക്തി) പ്രാപിച്ചില്ലേ
ʿalaykum
عَلَيْكُمْ
over you
നിങ്ങളുടെ മേല്‍ (എതിരെ)
wanamnaʿkum
وَنَمْنَعْكُم
and we protected you
നിങ്ങളെ ഞങ്ങള്‍ തടയുക (രക്ഷിക്കുക)യും ചെയ്തില്ലേ
mina l-mu'minīna
مِّنَ ٱلْمُؤْمِنِينَۚ
from the believers?"
വിശ്വാസികളില്‍ നിന്ന്
fal-lahu
فَٱللَّهُ
And Allah
എന്നാല്‍ അല്ലാഹു
yaḥkumu
يَحْكُمُ
will judge
വിധിക്കും
baynakum
بَيْنَكُمْ
between you
നിങ്ങള്‍ക്കിടയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
(on the) Day (of) the Resurrection
ക്വിയാമത്ത് നാളില്‍
walan yajʿala
وَلَن يَجْعَلَ
and never will make
ആക്കുക (ഉണ്ടാക്കുക)യേ ഇല്ല
l-lahu
ٱللَّهُ
Allah
അല്ലാഹു
lil'kāfirīna
لِلْكَٰفِرِينَ
for the disbelievers
അവിശ്വാസികള്‍ക്ക്
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
over the believers
വിശ്വാസികളുടെ മേല്‍ (എതിരെ)
sabīlan
سَبِيلًا
a way
ഒരു മാര്‍ഗം, ഒരു വഴിയും
Allazeena yatarab basoona bikum fa in kaana lakum fathum minal laahi qaalooo alam nakum ma'akum wa in kaana lilkaafireena naseebun qaalooo alam nastah wiz 'alaikum wa nammna'kum minal mu'mineen; fallaahu yahkumu bainakum Yawmal Qiyaamah; wa lai yaj'alal laahu lilkaafireena 'alal mu'mineena sabeelaa (an-Nisāʾ 4:141)
Those who wait [and watch] you. Then if you gain a victory from Allah, they say, "Were we not with you?" But if the disbelievers have a success, they say [to them], "Did we not gain the advantage over you, but we protected you from the believers?" Allah will judge between [all of] you on the Day of Resurrection, and never will Allah give the disbelievers over the believers a way [to overcome them]. (An-Nisa [4] : 141)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: ''ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?'' അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: ''നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ?'' എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്പ്പുകല്പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല. (അന്നിസാഅ് [4] : 141)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍). നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്. എന്നാല്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
2 Mokhtasar Malayalam
നിങ്ങൾക്ക് ബാധിക്കുന്നത് നന്മയോ പ്രയാസമോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവർ; അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് വിജയം ലഭിക്കുകയും, നിങ്ങൾ യുദ്ധാർജ്ജിത സ്വത്തുക്കൾ നേടിയെടുക്കുകയും ചെയ്താൽ അവർ നിങ്ങളോട് പറയും: ഞങ്ങൾ നിങ്ങളോടൊപ്പമായിരുന്നില്ലേ?! നിങ്ങൾ നേരിട്ടതെല്ലാം ഞങ്ങളും നേരിട്ടില്ലേ?! യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് വല്ലതും കിട്ടാൻ വേണ്ടിയത്രെ ഇതെല്ലാം (അവർ പറയുന്നത്). ഇനി അല്ലാഹുവിനെ നിഷേധിച്ചവർക്കാണ് എന്തെങ്കിലും നേട്ടമുണ്ടായതെങ്കിൽ അവരോട് ഇവർ പറയും: ഞങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും, നിങ്ങളെ പരിഗണിക്കുകയും സഹായിക്കുകയും ചെയ്തില്ലേ? നിങ്ങൾക്ക് കാവലൊരുക്കുകയും, മുസ്ലിംകളെ കൈവിടുകയും ചെയ്തുകൊണ്ട് നിങ്ങളെ അവരിൽ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ?! നിങ്ങൾക്കെല്ലാവർക്കുമിടയിൽ അല്ലാഹു പരലോകത്ത് വിധി പ്രഖ്യാപിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, കപടവിശ്വാസികളെ അവൻ നരകത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഒരിക്കലും അവനെ നിഷേധിച്ചവർക്ക് മുസ്ലിംകളുടെ മേൽ പരലോകത്ത് ഒരു തെളിവും ഏർപെടുത്തുന്നതല്ല; തീർച്ച. മറിച്ച് അല്ലാഹുവിൽ വിശ്വസിച്ചവർക്കായിരിക്കും അവൻ അവസാനവിജയം നൽകുക; അവർ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുകയും, സത്യസന്ധമായ വിശ്വാസം പുലർത്തുകയും ചെയ്യുന്നിടത്തോളം അത് അപ്രകാരമായിരിക്കും.