Skip to main content

وَقَالُوْا لِجُلُوْدِهِمْ لِمَ شَهِدْتُّمْ عَلَيْنَا ۗقَالُوْٓا اَنْطَقَنَا اللّٰهُ الَّذِيْٓ اَنْطَقَ كُلَّ شَيْءٍ وَّهُوَ خَلَقَكُمْ اَوَّلَ مَرَّةٍۙ وَّاِلَيْهِ تُرْجَعُوْنَ  ( فصلت: ٢١ )

waqālū
وَقَالُوا۟
And they will say
അവർ പറയും
lijulūdihim
لِجُلُودِهِمْ
to their skins
അവരുടെ തൊലികളോട്
lima shahidttum
لِمَ شَهِدتُّمْ
"Why do you testify
എന്തിനാണ് നിങ്ങൾ സാക്ഷി നിന്നത്
ʿalaynā
عَلَيْنَاۖ
against us?"
ഞങ്ങൾക്ക് (നമുക്ക്) എതിരെ
qālū
قَالُوٓا۟
They will say
അവർ പറയും
anṭaqanā l-lahu
أَنطَقَنَا ٱللَّهُ
"Allah made us speak "Allah made us speak
അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു
alladhī anṭaqa
ٱلَّذِىٓ أَنطَقَ
the One Who makes speak
സംസാരിപ്പിച്ചവനായ
kulla shayin
كُلَّ شَىْءٍ
every thing
എല്ലാ വസ്തുവെയും
wahuwa
وَهُوَ
and He
അവൻ തന്നെ
khalaqakum
خَلَقَكُمْ
created you
നിങ്ങളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു
awwala marratin
أَوَّلَ مَرَّةٍ
(the) first time
ഒന്നാം പ്രാവശ്യം
wa-ilayhi
وَإِلَيْهِ
and to Him
അവനിലേക്ക് തന്നെ
tur'jaʿūna
تُرْجَعُونَ
you will be returned"
നിങ്ങൾ മടക്കപ്പെടുന്നു

Wa qaaloo lijuloodihim lima shahittum 'alainaa qaaloo antaqanal laahul lazeee antaqa kulla shai'inw wa Huwa khalaqakum awwala marratinw wa ilaihi turja'oon (Fuṣṣilat 41:21)

English Sahih:

And they will say to their skins, "Why have you testified against us?" They will say, "We were made to speak by Allah, who has made everything speak; and He created you the first time, and to Him you are returned. (Fussilat [41] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അവര്‍ തൊലിയോടു ചോദിക്കും: ''നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യംവഹിച്ചത്?'' അവ പറയും: ''സകല വസ്തുക്കള്‍ക്കും സംസാരകഴിവു നല്‍കിയ അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചു.'' അവനാണ് ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചുചെല്ലേണ്ടതും അവങ്കലേക്കുതന്നെ. (ഹാമീം അസ്സജദ [41] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവൻ തന്നെയാണ്. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.