Do they have feet by which they walk? Or do they have hands by which they strike? Or do they have eyes by which they see? Or do they have ears by which they hear? Say, [O Muhammad], "Call your 'partners' and then conspire against me and give me no respite. (Al-A'raf [7] : 195)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല. (അല്‍അഅ്റാഫ് [7] : 195)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല. [1]
[1] അല്ലാഹുവിനു പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവരൊക്കെ തികച്ചും നിസ്സഹായരാണ്. അവര്‍ക്കൊരു കഴിവുമില്ല. അവരോട് പ്രാര്‍ഥിക്കുന്നവരുടെയും, അവരുടെ പേരുപറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നവരുടെയും കാര്യം കഷ്ടം തന്നെ.
2 Mokhtasar Malayalam
നിങ്ങൾ ആരാധ്യന്മാരായി സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങൾക്ക് നടക്കാൻ കഴിയുന്ന -നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു നൽകാൻ കഴിയുന്ന തരത്തിലുള്ള- കാലുകളുണ്ടോ?! അതല്ലെങ്കിൽ നിങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന കൈകളുണ്ടോ?! അതുമല്ലെങ്കിൽ നിങ്ങൾക്ക് ദൃഷ്ടി ഗോചരമല്ലാത്ത കാര്യങ്ങൾ നിങ്ങളെ അറിയിച്ചു തരാൻ കഴിയുന്ന വിധത്തിൽ, കാണാൻ കഴിയുന്ന കണ്ണുകളുണ്ടോ?! അല്ലെങ്കിൽ നിങ്ങൾക്ക് അവ്യക്തമായ കാര്യങ്ങൾ കേൾക്കാനും, അതിനെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് എത്തിച്ചു നൽകാനും സാധിക്കുന്ന കാതുകളുണ്ടോ?! ഇവയൊന്നും ഇല്ലാത്തവരാണ് അവയെങ്കിൽ, പിന്നെങ്ങനെയാണ് നന്മ നേടിയെടുക്കാമെന്നും, തിന്മ തടയാമെന്നുമുള്ള പ്രതീക്ഷയിൽ നിങ്ങൾ അവയെ ആരാധിക്കുക?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിനോടൊപ്പം നിങ്ങൾ സമപ്പെടുത്തിയവയെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; ശേഷം എന്നെ ഉപദ്രവിക്കാൻ നിങ്ങൾ തന്ത്രം മെനയുകയും ചെയ്തു കൊള്ളുക. എനിക്ക് നിങ്ങൾ അവധി നൽകേണ്ടതില്ല.