But no, by your Lord, they will not [truly] believe until they make you, [O Muhammad], judge concerning that over which they dispute among themselves and then find within themselves no discomfort from what you have judged and submit in [full, willing] submission. (An-Nisa [4] : 65)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന് തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച. (അന്നിസാഅ് [4] : 65)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.
2 Mokhtasar Malayalam
ഈ കപടവിശ്വാസികൾ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. അല്ലാഹു അവനെ കൊണ്ട് തന്നെ സത്യം ചെയ്തു പറയുന്നു. അവർക്കിടയിൽ ഉണ്ടാകുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളിലും റസൂൽ -ﷺ- ജീവിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ സന്നിധിയിലേക്കും, അവിടുത്തെ മരണശേഷം നബി -ﷺ- യുടെ ചര്യയിലേക്കും അവർ മടങ്ങുകയും, ശേഷം നബി -ﷺ- യുടെ വിധിയിൽ അവർ തൃപ്തിയടയുകയും, അതിനെ കുറിച്ച് അവരുടെ മനസ്സിൽ എന്തെങ്കിലും പ്രയാസമോ സംശയമോ ഇല്ലാതിരിക്കുകയും, അവരുടെ പുറമേക്കും (മനസ്സിൻ്റെ) ഉള്ളിലും പരിപൂർണ്ണമായി അതിന് അവർ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്യുന്നത് വരെ അവർ യഥാർത്ഥത്തിൽ അല്ലാഹുവിനെയും അവൻ്റെ ദീനിനെയും സത്യപ്പെടുത്തിയവരാവുകയില്ല.