يٰٓاَيُّهَا الْمُدَّثِّرُۙ ( المدثر: ١ )
പുതച്ചു മൂടിയവനേ!
قُمْ فَاَنْذِرْۖ ( المدثر: ٢ )
എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
وَرَبَّكَ فَكَبِّرْۖ ( المدثر: ٣ )
നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.
وَثِيَابَكَ فَطَهِّرْۖ ( المدثر: ٤ )
നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
وَالرُّجْزَ فَاهْجُرْۖ ( المدثر: ٥ )
അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.
وَلَا تَمْنُنْ تَسْتَكْثِرُۖ ( المدثر: ٦ )
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
وَلِرَبِّكَ فَاصْبِرْۗ ( المدثر: ٧ )
നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.
فَاِذَا نُقِرَ فِى النَّاقُوْرِۙ ( المدثر: ٨ )
പിന്നെ കാഹളം ഊതപ്പെട്ടാല്‍.
فَذٰلِكَ يَوْمَىِٕذٍ يَّوْمٌ عَسِيْرٌۙ ( المدثر: ٩ )
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
عَلَى الْكٰفِرِيْنَ غَيْرُ يَسِيْرٍ ( المدثر: ١٠ )
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!
القرآن الكريم: | المدثر |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Muddassir |
സൂറത്തുല്‍: | 74 |
ആയത്ത് എണ്ണം: | 56 |
ആകെ വാക്കുകൾ: | 255 |
ആകെ പ്രതീകങ്ങൾ: | 1010 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 4 |
ആരംഭിക്കുന്നത്: | 5495 |