وَالذّٰرِيٰتِ ذَرْوًاۙ ( الذاريات: ١ )
പൊടി പറത്തുന്നവ സാക്ഷി.
فَالْحٰمِلٰتِ وِقْرًاۙ ( الذاريات: ٢ )
കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.
فَالْجٰرِيٰتِ يُسْرًاۙ ( الذاريات: ٣ )
തെന്നി നീങ്ങുന്നവ സാക്ഷി.
فَالْمُقَسِّمٰتِ اَمْرًاۙ ( الذاريات: ٤ )
കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവ സാക്ഷി.
اِنَّمَا تُوْعَدُوْنَ لَصَادِقٌۙ ( الذاريات: ٥ )
നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച.
وَّاِنَّ الدِّيْنَ لَوَاقِعٌۗ ( الذاريات: ٦ )
ന്യായവിധി നടക്കുക തന്നെ ചെയ്യും.
وَالسَّمَاۤءِ ذَاتِ الْحُبُكِۙ ( الذاريات: ٧ )
വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി.
اِنَّكُمْ لَفِيْ قَوْلٍ مُّخْتَلِفٍۙ ( الذاريات: ٨ )
തീര്‍ച്ചയായും നിങ്ങള്‍ വ്യത്യസ്താഭിപ്രായക്കാരാണ്.
يُّؤْفَكُ عَنْهُ مَنْ اُفِكَۗ ( الذاريات: ٩ )
നേര്‍വഴിയില്‍ നിന്ന് അകന്നവന്‍ ഈ സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു.
قُتِلَ الْخَرَّاصُوْنَۙ ( الذاريات: ١٠ )
ഊഹങ്ങളെ അവലംബിക്കുന്നവര്‍ നശിച്ചതുതന്നെ.
القرآن الكريم: | الذاريات |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Az-Zariyat |
സൂറത്തുല്‍: | 51 |
ആയത്ത് എണ്ണം: | 60 |
ആകെ വാക്കുകൾ: | 360 |
ആകെ പ്രതീകങ്ങൾ: | 1239 |
Number of Rukūʿs: | 3 |
Revelation Location: | മക്കാൻ |
Revelation Order: | 67 |
ആരംഭിക്കുന്നത്: | 4675 |