وَالنّٰزِعٰتِ غَرْقًاۙ ( النازعات: ١ )
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
وَّالنّٰشِطٰتِ نَشْطًاۙ ( النازعات: ٢ )
സൗമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
وَّالسّٰبِحٰتِ سَبْحًاۙ ( النازعات: ٣ )
ശക്തിയായി നീന്തുന്നവ സത്യം.
فَالسّٰبِقٰتِ سَبْقًاۙ ( النازعات: ٤ )
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
فَالْمُدَبِّرٰتِ اَمْرًاۘ ( النازعات: ٥ )
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
يَوْمَ تَرْجُفُ الرَّاجِفَةُۙ ( النازعات: ٦ )
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
تَتْبَعُهَا الرَّادِفَةُ ۗ ( النازعات: ٧ )
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
قُلُوْبٌ يَّوْمَىِٕذٍ وَّاجِفَةٌۙ ( النازعات: ٨ )
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
اَبْصَارُهَا خَاشِعَةٌ ۘ ( النازعات: ٩ )
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
يَقُوْلُوْنَ ءَاِنَّا لَمَرْدُوْدُوْنَ فِى الْحَافِرَةِۗ ( النازعات: ١٠ )
അവര്‍ ചോദിക്കുന്നു: ''ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
القرآن الكريم: | النازعات |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | An-Nazi'at |
സൂറത്തുല്‍: | 79 |
ആയത്ത് എണ്ണം: | 46 |
ആകെ വാക്കുകൾ: | 197 |
ആകെ പ്രതീകങ്ങൾ: | 753 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 81 |
ആരംഭിക്കുന്നത്: | 5712 |