Skip to main content
bismillah

وَالشَّمْسِ وَضُحٰىهَاۖ  ( الشمس: ١ )

wal-shamsi
وَٱلشَّمْسِ
സൂര്യന്‍ തന്നെയാണ,
waḍuḥāhā
وَضُحَىٰهَا
അതിന്റെ ശോഭയും, പൂര്‍വ്വാഹ്നവും

സൂര്യനും അതിന്റെ ശോഭയും സാക്ഷി.

തഫ്സീര്‍

وَالْقَمَرِ اِذَا تَلٰىهَاۖ  ( الشمس: ٢ )

wal-qamari
وَٱلْقَمَرِ
ചന്ദ്രന്‍ തന്നെയാണ
idhā talāhā
إِذَا تَلَىٰهَا
അതതിനോടു തുടര്‍ന്നാല്‍, അടുത്താല്‍

ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!

തഫ്സീര്‍

وَالنَّهَارِ اِذَا جَلّٰىهَاۖ  ( الشمس: ٣ )

wal-nahāri
وَٱلنَّهَارِ
പകല്‍ തന്നെയാണ
idhā jallāhā
إِذَا جَلَّىٰهَا
അതതിനെ പ്രത്യക്ഷപ്പെടുത്തിയാല്‍, വെളിവാക്കിയാല്‍

പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!

തഫ്സീര്‍

وَالَّيْلِ اِذَا يَغْشٰىهَاۖ  ( الشمس: ٤ )

wa-al-layli
وَٱلَّيْلِ
രാത്രിതന്നെയാണ
idhā yaghshāhā
إِذَا يَغْشَىٰهَا
അതതിനെ മൂടിക്കൊണ്ടിരിക്കുമ്പോള്‍

രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!

തഫ്സീര്‍

وَالسَّمَاۤءِ وَمَا بَنٰىهَاۖ  ( الشمس: ٥ )

wal-samāi
وَٱلسَّمَآءِ
ആകാശം തന്നെയാണ
wamā banāhā
وَمَا بَنَىٰهَا
അതിനെ സ്ഥാപിച്ചതും (സ്ഥാപിച്ച ശക്തിയും സ്ഥാപിച്ചവനും)

ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.

തഫ്സീര്‍

وَالْاَرْضِ وَمَا طَحٰىهَاۖ  ( الشمس: ٦ )

wal-arḍi
وَٱلْأَرْضِ
ഭൂമിതന്നെയാണ
wamā ṭaḥāhā
وَمَا طَحَىٰهَا
അതിനെ പരത്തിയതും (പരത്തിയ ശക്തിയും, പരത്തിയവനും)

ഭൂമിയും അതിനെ വിസ്തൃതമാക്കിയതും സാക്ഷി.

തഫ്സീര്‍

وَنَفْسٍ وَّمَا سَوّٰىهَاۖ  ( الشمس: ٧ )

wanafsin
وَنَفْسٍ
ആത്മാവ് (ആള്‍) തന്നെയാണ,
wamā sawwāhā
وَمَا سَوَّىٰهَا
അതിനെ ശരിപ്പെടുത്തിയതും (ആ ശക്തിയും) ശരി (സമ) പ്പെടുത്തിയവനും

ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.

തഫ്സീര്‍

فَاَلْهَمَهَا فُجُوْرَهَا وَتَقْوٰىهَاۖ  ( الشمس: ٨ )

fa-alhamahā
فَأَلْهَمَهَا
എന്നിട്ടു അവന്‍ അതിനു തോന്നിപ്പിച്ചു കൊടുത്തു
fujūrahā
فُجُورَهَا
അതിന്റെ ദുഷ്ടത, തോന്നിയവാസം, ദുര്‍ന്നടപ്പ്
wataqwāhā
وَتَقْوَىٰهَا
അതിന്റെ സൂക്ഷ്മത (ഭയഭക്തി)യും

അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.

തഫ്സീര്‍

قَدْ اَفْلَحَ مَنْ زَكّٰىهَاۖ  ( الشمس: ٩ )

qad aflaḥa
قَدْ أَفْلَحَ
തീര്‍ച്ചയായും വിജയിച്ചു, ഭാഗ്യം പ്രാപിച്ചു
man zakkāhā
مَن زَكَّىٰهَا
അതിനെ പരിശുദ്ധമാക്കിയ (സംസ്കരിച്ച)വന്‍

തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു.

തഫ്സീര്‍

وَقَدْ خَابَ مَنْ دَسّٰىهَاۗ  ( الشمس: ١٠ )

waqad khāba
وَقَدْ خَابَ
നിര്‍ഭാഗ്യമടയുക (പരാജയപ്പെടുക)യും ചെയ്തു
man dassāhā
مَن دَسَّىٰهَا
അതിനെ കളങ്കപ്പെടുത്തിയവന്‍

അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അശ്ശംസ്
القرآن الكريم:الشمس
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Asy-Syams
സൂറത്തുല്‍:91
ആയത്ത് എണ്ണം:15
ആകെ വാക്കുകൾ:54
ആകെ പ്രതീകങ്ങൾ:247
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:26
ആരംഭിക്കുന്നത്:6043