كَلَّآ اِنَّهَا تَذْكِرَةٌ ۚ ( عبس: ١١ )
അറിയുക: ഇതൊരുദ്‌ബോധനമാണ്.
فَمَنْ شَاۤءَ ذَكَرَهٗ ۘ ( عبس: ١٢ )
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
فِيْ صُحُفٍ مُّكَرَّمَةٍۙ ( عبس: ١٣ )
ആദരണീയമായ ഏടുകളിലാണിതുള്ളത്.
مَّرْفُوْعَةٍ مُّطَهَّرَةٍ ۢ ۙ ( عبس: ١٤ )
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
بِاَيْدِيْ سَفَرَةٍۙ ( عبس: ١٥ )
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
كِرَامٍۢ بَرَرَةٍۗ ( عبس: ١٦ )
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
قُتِلَ الْاِنْسَانُ مَآ اَكْفَرَهٗۗ ( عبس: ١٧ )
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
مِنْ اَيِّ شَيْءٍ خَلَقَهٗۗ ( عبس: ١٨ )
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
مِنْ نُّطْفَةٍۗ خَلَقَهٗ فَقَدَّرَهٗۗ ( عبس: ١٩ )
ഒരു ബീജകണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
ثُمَّ السَّبِيْلَ يَسَّرَهٗۙ ( عبس: ٢٠ )
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.