عَبَسَ وَتَوَلّٰىٓۙ ( عبس: ١ )
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
اَنْ جَاۤءَهُ الْاَعْمٰىۗ ( عبس: ٢ )
കുരുടന്റെ വരവു കാരണം.
وَمَا يُدْرِيْكَ لَعَلَّهٗ يَزَّكّٰىٓۙ ( عبس: ٣ )
നിനക്കെന്തറിയാം? ഒരുവേള അവന് വിശുദ്ധി വരിച്ചെങ്കിലോ?
اَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرٰىۗ ( عبس: ٤ )
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
اَمَّا مَنِ اسْتَغْنٰىۙ ( عبس: ٥ )
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
فَاَنْتَ لَهٗ تَصَدّٰىۗ ( عبس: ٦ )
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
وَمَا عَلَيْكَ اَلَّا يَزَّكّٰىۗ ( عبس: ٧ )
അവന് നന്നായില്ലെങ്കില്‍ നിനക്കെന്ത്?
وَاَمَّا مَنْ جَاۤءَكَ يَسْعٰىۙ ( عبس: ٨ )
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
وَهُوَ يَخْشٰىۙ ( عبس: ٩ )
അവന് ദൈവഭയമുള്ളവനാണ്.
فَاَنْتَ عَنْهُ تَلَهّٰىۚ ( عبس: ١٠ )
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
القرآن الكريم: | عبس |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | 'Abasa |
സൂറത്തുല്‍: | 80 |
ആയത്ത് എണ്ണം: | 42 |
ആകെ വാക്കുകൾ: | 130 |
ആകെ പ്രതീകങ്ങൾ: | 533 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 24 |
ആരംഭിക്കുന്നത്: | 5758 |