Skip to main content

فَاِنَّ الْجَنَّةَ هِيَ الْمَأْوٰىۗ  ( النازعات: ٤١ )

fa-inna l-janata
فَإِنَّ ٱلْجَنَّةَ
എന്നാല്‍ നിശ്ചയമായും സ്വര്‍ഗം
hiya l-mawā
هِىَ ٱلْمَأْوَىٰ
അതു തന്നെയാണ് സങ്കേതസ്ഥാനം

ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.

തഫ്സീര്‍

يَسْـَٔلُوْنَكَ عَنِ السَّاعَةِ اَيَّانَ مُرْسٰىهَاۗ  ( النازعات: ٤٢ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു
ʿani l-sāʿati
عَنِ ٱلسَّاعَةِ
അന്ത്യ ഘട്ടത്തെപ്പറ്റി
ayyāna
أَيَّانَ
ഏതവസരമാണ്
mur'sāhā
مُرْسَىٰهَا
അതിന്‍റെ സ്ഥാപനം (സംഭവിക്കല്‍)

ആ അന്ത്യസമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണുണ്ടാവുകയെന്ന്.

തഫ്സീര്‍

فِيْمَ اَنْتَ مِنْ ذِكْرٰىهَاۗ  ( النازعات: ٤٣ )

fīma
فِيمَ
എന്തിലാണ് (ഏതവസ്ഥ - ഏതുനില - യിലാണ്)
anta
أَنتَ
നീ
min dhik'rāhā
مِن ذِكْرَىٰهَآ
അതിന്‍റെ പ്രസ്താവനയെ (അതിനെക്കുറിച്ചു പറയുന്നത്) സംബന്ധിച്ച്

നീ അതേക്കുറിച്ച് എന്തുപറയാനാണ്?

തഫ്സീര്‍

اِلٰى رَبِّكَ مُنْتَهٰىهَاۗ  ( النازعات: ٤٤ )

ilā rabbika
إِلَىٰ رَبِّكَ
നിന്റെ റബ്ബിങ്കലേക്കാണ്
muntahāhā
مُنتَهَىٰهَآ
അതിന്‍റെ കലാശം, ചെന്നവസാനിക്കല്‍

അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.

തഫ്സീര്‍

اِنَّمَآ اَنْتَ مُنْذِرُ مَنْ يَّخْشٰىهَاۗ  ( النازعات: ٤٥ )

innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ
mundhiru
مُنذِرُ
താക്കീതു (മുന്നറിയിപ്പു) നല്‍കുന്നവന്‍ (മാത്രം)
man yakhshāhā
مَن يَخْشَىٰهَا
അതിനെ ഭയപ്പെടുന്നവര്‍ക്ക്‌

നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!

തഫ്സീര്‍

كَاَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوْٓا اِلَّا عَشِيَّةً اَوْ ضُحٰىهَا ࣖ  ( النازعات: ٤٦ )

ka-annahum
كَأَنَّهُمْ
അവര്‍ (ആകുന്നു) എന്നപോലെയിരിക്കും
yawma yarawnahā
يَوْمَ يَرَوْنَهَا
അതിനെ അവര്‍ കാണുന്ന ദിവസം
lam yalbathū
لَمْ يَلْبَثُوٓا۟
അവര്‍ താമസിച്ചിട്ടില്ല, കഴിഞ്ഞുകൂടിയിട്ടില്ല (എന്നപോലെ)
illā ʿashiyyatan
إِلَّا عَشِيَّةً
ഒരു സായാഹ്നം (വൈകുന്നേരം) അല്ലാതെ
aw ḍuḥāhā
أَوْ ضُحَىٰهَا
അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്നം (ഇളയുച്ച സമയം - രാവിലെ)

അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.

തഫ്സീര്‍