وَالْمُرْسَلٰتِ عُرْفًاۙ ( المرسلات: ١ )
തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.
فَالْعٰصِفٰتِ عَصْفًاۙ ( المرسلات: ٢ )
പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.
وَّالنّٰشِرٰتِ نَشْرًاۙ ( المرسلات: ٣ )
പരക്കെപരത്തുന്നവ സത്യം.
فَالْفٰرِقٰتِ فَرْقًاۙ ( المرسلات: ٤ )
പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.
فَالْمُلْقِيٰتِ ذِكْرًاۙ ( المرسلات: ٥ )
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.
عُذْرًا اَوْ نُذْرًاۙ ( المرسلات: ٦ )
ഒഴികഴിവായോ, താക്കീതായോ.
اِنَّمَا تُوْعَدُوْنَ لَوَاقِعٌۗ ( المرسلات: ٧ )
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.
فَاِذَا النُّجُوْمُ طُمِسَتْۙ ( المرسلات: ٨ )
നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,
وَاِذَا السَّمَاۤءُ فُرِجَتْۙ ( المرسلات: ٩ )
ആകാശം പിളര്‍ന്ന് പോവുകയും,
وَاِذَا الْجِبَالُ نُسِفَتْۙ ( المرسلات: ١٠ )
പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,
القرآن الكريم: | المرسلات |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Mursalat |
സൂറത്തുല്‍: | 77 |
ആയത്ത് എണ്ണം: | 50 |
ആകെ വാക്കുകൾ: | 180 |
ആകെ പ്രതീകങ്ങൾ: | 816 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 33 |
ആരംഭിക്കുന്നത്: | 5622 |