تَنْزِيْلُ الْكِتٰبِ مِنَ اللّٰهِ الْعَزِيْزِ الْحَكِيْمِ ( الجاثية: ٢ )
tanzīlu l-kitābi
تَنزِيلُ ٱلْكِتَٰبِ
വേദഗ്രന്ഥം അവതരിപ്പിച്ചതു
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നാണ്
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥakīmi
ٱلْحَكِيمِ
അഗാധജ്ഞനായ, യുക്തിമാനായ
ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ്.
തഫ്സീര്‍ اِنَّ فِى السَّمٰوٰتِ وَالْاَرْضِ لَاٰيٰتٍ لِّلْمُؤْمِنِيْنَۗ ( الجاثية: ٣ )
inna fī l-samāwāti
إِنَّ فِى ٱلسَّمَٰوَٰتِ
നിശ്ചയമായും ആകാശങ്ങളിലുണ്ട്
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക് എണ്ണമറ്റ തെളിവുകളുണ്ട്.
തഫ്സീര്‍ وَفِيْ خَلْقِكُمْ وَمَا يَبُثُّ مِنْ دَاۤبَّةٍ اٰيٰتٌ لِّقَوْمٍ يُّوْقِنُوْنَۙ ( الجاثية: ٤ )
wafī khalqikum
وَفِى خَلْقِكُمْ
നിങ്ങളുടെ സൃഷ്ടിയിലുമുണ്ട്
wamā yabuthu
وَمَا يَبُثُّ
അവന്‍ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യുന്ന) തിലും
min dābbatin
مِن دَآبَّةٍ
ജീവിയായിട്ടു
āyātun
ءَايَٰتٌ
പല ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ജനങ്ങള്‍ക്കു
yūqinūna
يُوقِنُونَ
ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന
നിങ്ങളെ സൃഷ്ടിച്ചതിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്.
തഫ്സീര്‍ وَاخْتِلَافِ الَّيْلِ وَالنَّهَارِ وَمَآ اَنْزَلَ اللّٰهُ مِنَ السَّمَاۤءِ مِنْ رِّزْقٍ فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَتَصْرِيْفِ الرِّيٰحِ اٰيٰتٌ لِّقَوْمٍ يَّعْقِلُوْنَ ( الجاثية: ٥ )
wa-ikh'tilāfi al-layli
وَٱخْتِلَٰفِ ٱلَّيْلِ
രാത്രി വ്യത്യാസപ്പെടുന്നതിലും
wal-nahāri
وَٱلنَّهَارِ
പകലും
wamā anzala l-lahu
وَمَآ أَنزَلَ ٱللَّهُ
അല്ലാഹു ഇറക്കിയതിലും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
min riz'qin
مِن رِّزْقٍ
ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു
fa-aḥyā bihi
فَأَحْيَا بِهِ
എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു
baʿda mawtihā
بَعْدَ مَوْتِهَا
അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം
wataṣrīfi
وَتَصْرِيفِ
നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും
l-riyāḥi
ٱلرِّيَٰحِ
കാറ്റുകളെ
āyātun
ءَايَٰتٌ
ദൃഷ്ടാന്തങ്ങളുണ്ട്
liqawmin yaʿqilūna
لِّقَوْمٍ يَعْقِلُونَ
ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു
രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.
തഫ്സീര്‍ تِلْكَ اٰيٰتُ اللّٰهِ نَتْلُوْهَا عَلَيْكَ بِالْحَقِّۚ فَبِاَيِّ حَدِيْثٍۢ بَعْدَ اللّٰهِ وَاٰيٰتِهٖ يُؤْمِنُوْنَ ( الجاثية: ٦ )
āyātu l-lahi
ءَايَٰتُ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളാണ്
natlūhā
نَتْلُوهَا
നാമതു ഓതിത്തരുന്നു
bil-ḥaqi
بِٱلْحَقِّۖ
യഥാര്‍ത്ഥമായ നിലക്കു
fabi-ayyi ḥadīthin
فَبِأَىِّ حَدِيثٍۭ
എനി ഏതൊരു വൃത്താന്തം കൊണ്ടാണ്
baʿda l-lahi
بَعْدَ ٱللَّهِ
അല്ലാഹുവിനു ശേഷം (പുറമെ)
waāyātihi
وَءَايَٰتِهِۦ
അവന്റെ ആയത്തുകള്‍ക്കും
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നത്
അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക.
തഫ്സീര്‍ وَيْلٌ لِّكُلِّ اَفَّاكٍ اَثِيْمٍۙ ( الجاثية: ٧ )
likulli affākin
لِّكُلِّ أَفَّاكٍ
എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ്
athīmin
أَثِيمٍ
(മഹാ) പാപിയായ
പെരുംനുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം!
തഫ്സീര്‍ يَّسْمَعُ اٰيٰتِ اللّٰهِ تُتْلٰى عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَاَنْ لَّمْ يَسْمَعْهَاۚ فَبَشِّرْهُ بِعَذَابٍ اَلِيْمٍ ( الجاثية: ٨ )
yasmaʿu
يَسْمَعُ
അവന്‍ കേള്‍ക്കും
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകള്‍
tut'lā ʿalayhi
تُتْلَىٰ عَلَيْهِ
അവന്റെമേല്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി
thumma yuṣirru
ثُمَّ يُصِرُّ
പിന്നെയും അവന്‍ നിരതനാകും, നിലനില്‍ക്കും
mus'takbiran
مُسْتَكْبِرًا
അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ടു
ka-an lam yasmaʿhā
كَأَن لَّمْ يَسْمَعْهَاۖ
അതു കേള്‍ക്കാത്ത പോലെ
fabashir'hu
فَبَشِّرْهُ
അതിനാല്‍ അവനു സന്തോഷമറിയിക്കുക
biʿadhābin alīmin
بِعَذَابٍ أَلِيمٍ
വേദനയേറിയ ശിക്ഷയെക്കുറിച്ചു
അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച 'സുവാര്‍ത്ത' അറിയിക്കുക.
തഫ്സീര്‍ وَاِذَا عَلِمَ مِنْ اٰيٰتِنَا شَيْـًٔا ۨاتَّخَذَهَا هُزُوًاۗ اُولٰۤىِٕكَ لَهُمْ عَذَابٌ مُّهِيْنٌۗ ( الجاثية: ٩ )
wa-idhā ʿalima
وَإِذَا عَلِمَ
അവന്‍ അറിഞ്ഞാല്‍
min āyātinā
مِنْ ءَايَٰتِنَا
നമ്മുടെ ആയത്തുകളില്‍ നിന്നു
shayan
شَيْـًٔا
വല്ലതും, അല്‍പം
ittakhadhahā
ٱتَّخَذَهَا
അതിനെ അവനാക്കും
huzuwan
هُزُوًاۚ
പരിഹാസ്യം
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum ʿadhābun
لَهُمْ عَذَابٌ
അവര്‍ക്കു ശിക്ഷയുണ്ട്
muhīnun
مُّهِينٌ
അപമാനകരമായ
നമ്മുടെ വചനങ്ങളില്‍ വല്ലതും അവന്‍ അറിഞ്ഞാല്‍ ഉടനെ അവനതിനെ പുച്ഛിക്കുന്നു. അത്തരക്കാര്‍ക്ക് ഉറപ്പായും ഏറ്റം നിന്ദ്യമായ ശിക്ഷയുണ്ട്.
തഫ്സീര്‍ مِنْ وَّرَاۤىِٕهِمْ جَهَنَّمُ ۚوَلَا يُغْنِيْ عَنْهُمْ مَّا كَسَبُوْا شَيْـًٔا وَّلَا مَا اتَّخَذُوْا مِنْ دُوْنِ اللّٰهِ اَوْلِيَاۤءَۚ وَلَهُمْ عَذَابٌ عَظِيْمٌۗ ( الجاثية: ١٠ )
min warāihim
مِّن وَرَآئِهِمْ
അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട്
walā yugh'nī ʿanhum
وَلَا يُغْنِى عَنْهُم
അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല
mā kasabū
مَّا كَسَبُوا۟
അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു
shayan
شَيْـًٔا
ഒട്ടും, യാതൊന്നും
walā mā ittakhadhū
وَلَا مَا ٱتَّخَذُوا۟
അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
awliyāa
أَوْلِيَآءَۖ
രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ
അവരെ പിന്തുടരുന്നത് കത്തിപ്പടരുന്ന തിയ്യാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. അല്ലാഹുവല്ലാത്ത അവര്‍ കൊണ്ടുനടക്കുന്ന രക്ഷാധികാരികളാരും അവര്‍ക്കൊരിക്കലും പ്രയോജനപ്പെടുകയുമില്ല. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.
തഫ്സീര്‍
القرآن الكريم - سورة الجاثية٤٥ Al-Jathiyah (Surah 45 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ജാസിയ القرآن الكريم: الجاثية Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Jasiyah സൂറത്തുല്‍: 45 ആയത്ത് എണ്ണം: 37 ആകെ വാക്കുകൾ: 488 ആകെ പ്രതീകങ്ങൾ: 2191 Number of Rukūʿs: 4 Revelation Location: മക്കാൻ Revelation Order: 65 ആരംഭിക്കുന്നത്: 4473