اِذَا زُلْزِلَتِ الْاَرْضُ زِلْزَالَهَاۙ ( الزلزلة: ١ )
ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
وَاَخْرَجَتِ الْاَرْضُ اَثْقَالَهَاۙ ( الزلزلة: ٢ )
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
وَقَالَ الْاِنْسَانُ مَا لَهَاۚ ( الزلزلة: ٣ )
മനുഷ്യന് ചോദിക്കും: അതിനെന്തു പറ്റി?
يَوْمَىِٕذٍ تُحَدِّثُ اَخْبَارَهَاۙ ( الزلزلة: ٤ )
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
بِاَنَّ رَبَّكَ اَوْحٰى لَهَاۗ ( الزلزلة: ٥ )
നിന്റെ നാഥന് അതിനു ബോധനം നല്‍കിയതിനാലാണിത്.
يَوْمَىِٕذٍ يَّصْدُرُ النَّاسُ اَشْتَاتًا ەۙ لِّيُرَوْا اَعْمَالَهُمْۗ ( الزلزلة: ٦ )
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
فَمَنْ يَّعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَّرَهٗۚ ( الزلزلة: ٧ )
അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന് അത് കാണും.
وَمَنْ يَّعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَّرَهٗ ࣖ ( الزلزلة: ٨ )
അണുത്തൂക്കം തിന്മ ചെയ്തവന് അതും കാണും.
القرآن الكريم: | الزلزلة |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Az-Zalzalah |
സൂറത്തുല്‍: | 99 |
ആയത്ത് എണ്ണം: | 8 |
ആകെ വാക്കുകൾ: | 35 |
ആകെ പ്രതീകങ്ങൾ: | 194 |
Number of Rukūʿs: | 1 |
Revelation Location: | സിവിൽ |
Revelation Order: | 93 |
ആരംഭിക്കുന്നത്: | 6138 |