ذَرْنِيْ وَمَنْ خَلَقْتُ وَحِيْدًاۙ ( المدثر: ١١ )
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
وَّجَعَلْتُ لَهٗ مَالًا مَّمْدُوْدًاۙ ( المدثر: ١٢ )
നാമവന് ധാരാളം ധനം നല്‍കി.
وَّبَنِيْنَ شُهُوْدًاۙ ( المدثر: ١٣ )
എന്തിനും പോന്ന മക്കളെയും.
وَّمَهَّدْتُّ لَهٗ تَمْهِيْدًاۙ ( المدثر: ١٤ )
അവനാവശ്യമായ സൗകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.
ثُمَّ يَطْمَعُ اَنْ اَزِيْدَۙ ( المدثر: ١٥ )
എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.
كَلَّاۗ اِنَّهٗ كَانَ لِاٰيٰتِنَا عَنِيْدًاۗ ( المدثر: ١٦ )
ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.
سَاُرْهِقُهٗ صَعُوْدًاۗ ( المدثر: ١٧ )
വൈകാതെ തന്നെ നാമവനെ ക്ലേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.
اِنَّهٗ فَكَّرَ وَقَدَّرَۙ ( المدثر: ١٨ )
അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.
فَقُتِلَ كَيْفَ قَدَّرَۙ ( المدثر: ١٩ )
അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?
ثُمَّ قُتِلَ كَيْفَ قَدَّرَۙ ( المدثر: ٢٠ )
വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.