Skip to main content

اِلَّا عَجُوْزًا فِى الْغٰبِرِيْنَ ۚ   ( الشعراء: ١٧١ )

illā ʿajūzan
إِلَّا عَجُوزًا
ഒരു വൃദ്ധസ്ത്രീ ഒഴികെ, ഒരു കിഴവിയെ അല്ലാതെ
fī l-ghābirīna
فِى ٱلْغَٰبِرِينَ
അവശേഷിച്ചവരില്‍ പെട്ട, പിന്തിനിന്നവരില്‍

പിന്തിനിന്ന ഒരു കിഴവിയെ ഒഴികെ.

തഫ്സീര്‍

ثُمَّ دَمَّرْنَا الْاٰخَرِيْنَ ۚ   ( الشعراء: ١٧٢ )

thumma
ثُمَّ
പിന്നെ
dammarnā
دَمَّرْنَا
നാം തകര്‍ത്തു, നിശ്ശേഷം നശിപ്പിച്ചു
l-ākharīna
ٱلْءَاخَرِينَ
മറ്റുള്ളവരെ, മറ്റേ കൂട്ടരെ

പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്ത് നാമാവശേഷമാക്കി.

തഫ്സീര്‍

وَاَمْطَرْنَا عَلَيْهِمْ مَّطَرًاۚ فَسَاۤءَ مَطَرُ الْمُنْذَرِيْنَ   ( الشعراء: ١٧٣ )

wa-amṭarnā
وَأَمْطَرْنَا
നാം വര്‍ഷിപ്പിക്കയും ചെയ്തു, മഴ പെയ്യിപ്പിച്ചു
ʿalayhim
عَلَيْهِم
അവരില്‍
maṭaran
مَّطَرًاۖ
ഒരു മഴ
fasāa
فَسَآءَ
വളരെ ചീത്ത, മോശപ്പെട്ടതു
maṭaru l-mundharīna
مَطَرُ ٱلْمُنذَرِينَ
താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെട്ടവരുടെ മഴ

അവരുടെമേല്‍ നാം ഒരുതരം മഴ വീഴ്ത്തി. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ ആ മഴ എത്ര ചീത്ത!

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَاٰيَةً ۗوَمَا كَانَ اَكْثَرُهُمْ مُّؤْمِنِيْنَ   ( الشعراء: ١٧٤ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyatan
لَءَايَةًۖ
ഒരു ദൃഷ്ടാന്തം
wamā kāna
وَمَا كَانَ
അല്ല, ആയിട്ടില്ല
aktharuhum
أَكْثَرُهُم
അവരിലധികവും
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍

തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.

തഫ്സീര്‍

وَاِنَّ رَبَّكَ لَهُوَ الْعَزِيْزُ الرَّحِيْمُ ࣖ  ( الشعراء: ١٧٥ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
lahuwa
لَهُوَ
അവന്‍ തന്നെയാണ്
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

സംശയമില്ല, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവും തന്നെ.

തഫ്സീര്‍

كَذَّبَ اَصْحٰبُ لْـَٔيْكَةِ الْمُرْسَلِيْنَ ۖ   ( الشعراء: ١٧٦ )

kadhaba aṣḥābu al'aykati
كَذَّبَ أَصْحَٰبُ لْـَٔيْكَةِ
ഐക്കത്തുകാര്‍ വ്യാജമാക്കി
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലുകളെ

ഐക്ക' നിവാസികള്‍ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.

തഫ്സീര്‍

اِذْ قَالَ لَهُمْ شُعَيْبٌ اَلَا تَتَّقُوْنَ ۚ   ( الشعراء: ١٧٧ )

idh qāla lahum
إِذْ قَالَ لَهُمْ
അവരോട് പറഞ്ഞപ്പോള്‍
shuʿaybun
شُعَيْبٌ
ശുഐബ്
alā tattaqūna
أَلَا تَتَّقُونَ
നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ

ശുഐബ് അവരോടു ചോദിച്ച സന്ദര്‍ഭം: ''നിങ്ങള്‍ക്ക് ദൈവഭക്തരാവരുതോ?

തഫ്സീര്‍

اِنِّيْ لَكُمْ رَسُوْلٌ اَمِيْنٌ ۙ   ( الشعراء: ١٧٨ )

innī lakum
إِنِّى لَكُمْ
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു
rasūlun amīnun
رَسُولٌ أَمِينٌ
വിശ്വസ്തനായ ഒരു റസൂലാണ്

''ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായ വിശ്വസ്തനായ ദൈവദൂതനാണ്.

തഫ്സീര്‍

فَاتَّقُوا اللّٰهَ وَاَطِيْعُوْنِ ۚ   ( الشعراء: ١٧٩ )

fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍
wa-aṭīʿūni
وَأَطِيعُونِ
എന്നെ അനുസരിക്കയും ചെയ്യുവിന്‍

''അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.

തഫ്സീര്‍

وَمَآ اَسْـَٔلُكُمْ عَلَيْهِ مِنْ اَجْرٍ اِنْ اَجْرِيَ اِلَّا عَلٰى رَبِّ الْعٰلَمِيْنَ ۗ   ( الشعراء: ١٨٠ )

wamā asalukum
وَمَآ أَسْـَٔلُكُمْ
നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
അതിന്‍റെ പേരില്‍
min ajrin
مِنْ أَجْرٍۖ
ഒരു പ്രതിഫലവും
in ajriya
إِنْ أَجْرِىَ
എന്‍റെ പ്രതിഫലമല്ല
illā ʿalā rabbi l-ʿālamīna
إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ

''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശം മാത്രമാണ്.

തഫ്സീര്‍