Skip to main content
bismillah

الۤمّۤ ۗ   ( لقمان: ١ )

alif-lam-meem
الٓمٓ
അലിഫ്‌-ലാം-മീം

അലിഫ്-ലാം-മീം.

തഫ്സീര്‍

تِلْكَ اٰيٰتُ الْكِتٰبِ الْحَكِيْمِۙ   ( لقمان: ٢ )

til'ka
تِلْكَ
അവ, ഇവ, അതാ
āyātu l-kitābi
ءَايَٰتُ ٱلْكِتَٰبِ
വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്‌, ലക്ഷ്യങ്ങളാണ്‌
l-ḥakīmi
ٱلْحَكِيمِ
വിജ്ഞാനപ്രദമായ, യുക്തിപൂര്‍ണമായ

യുക്തിപൂര്‍ണമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.

തഫ്സീര്‍

هُدًى وَّرَحْمَةً لِّلْمُحْسِنِيْنَۙ   ( لقمان: ٣ )

hudan
هُدًى
മാര്‍ഗ്ഗദര്‍ശനമായിട്ട്‌
waraḥmatan
وَرَحْمَةً
കാരുണ്യമായിട്ടും
lil'muḥ'sinīna
لِّلْمُحْسِنِينَ
നന്മ ചെയ്യുന്നവര്‍ക്ക്‌, സല്‍ഗുണവാന്മാര്‍ക്ക്‌

സച്ചരിതര്‍ക്കിതൊരനുഗ്രഹമാണ്. വഴികാട്ടിയും.

തഫ്സീര്‍

الَّذِيْنَ يُقِيْمُوْنَ الصَّلٰوةَ وَيُؤْتُوْنَ الزَّكٰوةَ وَهُمْ بِالْاٰخِرَةِ هُمْ يُوْقِنُوْنَۗ   ( لقمان: ٤ )

alladhīna
ٱلَّذِينَ
അതായതു യാതൊരു കൂട്ടര്‍
yuqīmūna l-ṣalata
يُقِيمُونَ ٱلصَّلَوٰةَ
നമസ്‌കാരം നിലനിറുത്തുന്നു
wayu'tūna l-zakata
وَيُؤْتُونَ ٱلزَّكَوٰةَ
സകാത്തു കൊടുക്കുകയും ചെയ്യുന്നു
wahum
وَهُم
അവരാകട്ടെ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തെക്കുറിച്ച്‌ ‌
hum yūqinūna
هُمْ يُوقِنُونَ
അവര്‍ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസിക്കുന്നു

അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. സകാത്ത് നല്‍കുന്നവരാണ്. പരലോകത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും.

തഫ്സീര്‍

اُولٰۤىِٕكَ عَلٰى هُدًى مِّنْ رَّبِّهِمْ وَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ  ( لقمان: ٥ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ʿalā hudan
عَلَىٰ هُدًى
നേര്‍മാര്‍ഗ്ഗത്തിലാണ്‌, മാര്‍ഗ്ഗദര്‍ശനമനുസരിച്ചാണ്‌
min rabbihim
مِّن رَّبِّهِمْۖ
തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ അവര്‍ തന്നെയാണ്‌
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

അവര്‍ തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴിയിലാണ്. വിജയികളും അവര്‍ തന്നെ.

തഫ്സീര്‍

وَمِنَ النَّاسِ مَنْ يَّشْتَرِيْ لَهْوَ الْحَدِيْثِ لِيُضِلَّ عَنْ سَبِيْلِ اللّٰهِ بِغَيْرِ عِلْمٍۖ وَّيَتَّخِذَهَا هُزُوًاۗ اُولٰۤىِٕكَ لَهُمْ عَذَابٌ مُّهِيْنٌ  ( لقمان: ٦ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man yashtarī
مَن يَشْتَرِى
വാങ്ങുന്ന ചിലർ
lahwa l-ḥadīthi
لَهْوَ ٱلْحَدِيثِ
വിനോദവാർത്തയെ, അനാവശ്യവർത്തമാനം,
liyuḍilla
لِيُضِلَّ
അവൻ പിഴപ്പിക്കുവാൻവേണ്ടി
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്നു
bighayri ʿil'min
بِغَيْرِ عِلْمٍ
യാതൊരറിവുമില്ലാതെ
wayattakhidhahā
وَيَتَّخِذَهَا
അതിനെ ആക്കുവാനും
huzuwan
هُزُوًاۚ
പരിഹാസം, പരിഹാസ്യം
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
lahum
لَهُمْ
അവർക്കുണ്ട്
ʿadhābun
عَذَابٌ
ശിക്ഷ
muhīnun
مُّهِينٌ
നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന

ജനങ്ങളില്‍ വ്യര്‍ത്ഥഭാഷണം വിലയ്ക്കു വാങ്ങുന്ന ചിലരുണ്ട്. ഒരു വിവരവുമില്ലാതെ മനുഷ്യരെ ദൈവമാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയാന്‍ വേണ്ടിയാണിത്. ദൈവമാര്‍ഗത്തെ പുച്ഛിച്ചുതള്ളാനും. അത്തരക്കാര്‍ക്കാണ് നന്നെ നിന്ദ്യമായ ശിക്ഷയുള്ളത്.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِ اٰيٰتُنَا وَلّٰى مُسْتَكْبِرًا كَاَنْ لَّمْ يَسْمَعْهَا كَاَنَّ فِيْٓ اُذُنَيْهِ وَقْرًاۚ فَبَشِّرْهُ بِعَذَابٍ اَلِيْمٍ  ( لقمان: ٧ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ
ʿalayhi
عَلَيْهِ
അവനു
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ)
wallā
وَلَّىٰ
അവൻ തിരിഞ്ഞുപോകും
mus'takbiran
مُسْتَكْبِرًا
ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട്
ka-an lam yasmaʿhā
كَأَن لَّمْ يَسْمَعْهَا
അവനതു കേൾക്കാത്തതുപോലെ
ka-anna fī udhunayhi
كَأَنَّ فِىٓ أُذُنَيْهِ
അവൻറെ രണ്ടു കാതുകളിലുള്ള പ്രകാരം
waqran
وَقْرًاۖ
ഒരു കട്ടി, ഭാരം
fabashir'hu
فَبَشِّرْهُ
എന്നാൽ അവനു സന്തോഷമറിയിക്കുക
biʿadhābin
بِعَذَابٍ
ശിക്ഷയെക്കുറിച്ചു
alīmin
أَلِيمٍ
വേദനയേറിയ

അവരിലൊരുവനെ നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അഹങ്കാരത്തോടെ തിരിഞ്ഞുനടക്കും. അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത വിധം. അവന്റെ ഇരു കാതുകളിലും അടപ്പുള്ളപോലെ. അതിനാലവനെ നോവേറിയ ശിക്ഷയെ സംബന്ധിച്ച 'ശുഭവാര്‍ത്ത' അറിയിക്കുക.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ جَنّٰتُ النَّعِيْمِۙ  ( لقمان: ٨ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടർ
āmanū
ءَامَنُوا۟
വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
പ്രവർത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സൽക്കര്‍മ്മങ്ങൾ
lahum
لَهُمْ
അവർക്കുണ്ടു
jannātu l-naʿīmi
جَنَّٰتُ ٱلنَّعِيمِ
സുഖാനുഭൂതിയുടെ (അനുഗ്രഹവർഷത്തിന്റെ) സ്വര്‍ഗ്ഗങ്ങൾ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഉറപ്പായും അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.

തഫ്സീര്‍

خٰلِدِيْنَ فِيْهَاۗ وَعْدَ اللّٰهِ حَقًّاۗ وَهُوَ الْعَزِيْزُ الْحَكِيْمُ  ( لقمان: ٩ )

khālidīna fīhā
خَٰلِدِينَ فِيهَاۖ
അതിൽ നിത്യവാസികളായ നിലയിൽ
waʿda l-lahi
وَعْدَ ٱللَّهِ
അല്ലാഹുവിന്റെ വാഗ്ദാനം
ḥaqqan
حَقًّاۚ
യഥാർത്ഥമായ, സത്യമായും
wahuwa
وَهُوَ
അവൻ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയത്രെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, തത്വജ്ഞാനിയായ

അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ അലംഘനീയമായ വാഗ്ദാനമാണിത്. അവന്‍ ഏറെ പ്രതാപിയും യുക്തിമാനുമാണ്.

തഫ്സീര്‍

خَلَقَ السَّمٰوٰتِ بِغَيْرِ عَمَدٍ تَرَوْنَهَا وَاَلْقٰى فِى الْاَرْضِ رَوَاسِيَ اَنْ تَمِيْدَ بِكُمْ وَبَثَّ فِيْهَا مِنْ كُلِّ دَاۤبَّةٍۗ وَاَنْزَلْنَا مِنَ السَّمَاۤءِ مَاۤءً فَاَنْۢبَتْنَا فِيْهَا مِنْ كُلِّ زَوْجٍ كَرِيْمٍ   ( لقمان: ١٠ )

khalaqa l-samāwāti
خَلَقَ ٱلسَّمَٰوَٰتِ
ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു
bighayri ʿamadin
بِغَيْرِ عَمَدٍ
തൂണുകളൊന്നും കൂടാതെ
tarawnahā
تَرَوْنَهَاۖ
നിങ്ങൾ കാണുന്ന
wa-alqā
وَأَلْقَىٰ
അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്‌തു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
rawāsiya
رَوَٰسِىَ
ഉറച്ച മലകളെ, ആണികളെ
an tamīda
أَن تَمِيدَ
അതു ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിനു)
bikum
بِكُمْ
നിങ്ങളെയും കൊണ്ടു
wabatha fīhā
وَبَثَّ فِيهَا
അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു
min kulli dābbatin
مِن كُلِّ دَآبَّةٍۚ
എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽനിന്നും
wa-anzalnā
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്‌തു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം, ജലം
fa-anbatnā
فَأَنۢبَتْنَا
എന്നിട്ടു നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു
fīhā
فِيهَا
അതിൽ
min kulli zawjin
مِن كُلِّ زَوْجٍ
എല്ലാ ഇണകളെയും, ഇണകളിൽനിന്നും
karīmin
كَرِيمٍ
മാന്യമായ, വിശേഷപ്പെട്ട

നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്നു മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ലുഖ്മാന്‍
القرآن الكريم:لقمان
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Luqman
സൂറത്തുല്‍:31
ആയത്ത് എണ്ണം:34
ആകെ വാക്കുകൾ:548
ആകെ പ്രതീകങ്ങൾ:2110
Number of Rukūʿs:3
Revelation Location:മക്കാൻ
Revelation Order:57
ആരംഭിക്കുന്നത്:3469