Skip to main content
bismillah

يٰسۤ ۚ  ( يس: ١ )

ya-seen
يسٓ
‘യാ-സീന്‍’

യാസീന്‍.

തഫ്സീര്‍

وَالْقُرْاٰنِ الْحَكِيْمِۙ   ( يس: ٢ )

wal-qur'āni
وَٱلْقُرْءَانِ
ഖുര്‍ആന്‍ തന്നെയാണ
l-ḥakīmi
ٱلْحَكِيمِ
വിജ്ഞാനപ്രദമായ, തത്വപൂര്‍ണ്ണമായ, ബലവത്തായ

സാരസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെ സത്യം.

തഫ്സീര്‍

اِنَّكَ لَمِنَ الْمُرْسَلِيْنَۙ   ( يس: ٣ )

innaka
إِنَّكَ
നിശ്ചയമായും നീ
lamina l-mur'salīna
لَمِنَ ٱلْمُرْسَلِينَ
മുര്‍സലുകളില്‍ പെട്ടവന്‍ തന്നെ

തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ ഒരുവനാകുന്നു.

തഫ്സീര്‍

عَلٰى صِرَاطٍ مُّسْتَقِيْمٍۗ   ( يس: ٤ )

ʿalā ṣirāṭin
عَلَىٰ صِرَٰطٍ
ഒരു പാതയിലാകുന്നു, മാര്‍ഗ്ഗത്തിലാകുന്നു
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ, നേരായ

ഉറപ്പായും നീ നേര്‍വഴിയിലാണ്.

തഫ്സീര്‍

تَنْزِيْلَ الْعَزِيْزِ الرَّحِيْمِۙ   ( يس: ٥ )

tanzīla l-ʿazīzi
تَنزِيلَ ٱلْعَزِيزِ
പ്രതാപശാലി അവതരിപ്പിച്ചതു
l-raḥīmi
ٱلرَّحِيمِ
കരുണാനിധിയായ

പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍.

തഫ്സീര്‍

لِتُنْذِرَ قَوْمًا مَّآ اُنْذِرَ اٰبَاۤؤُهُمْ فَهُمْ غٰفِلُوْنَ   ( يس: ٦ )

litundhira
لِتُنذِرَ
നീ താക്കീതു ചെയ്‌വാന്‍
qawman
قَوْمًا
ഒരു ജനതയെ
mā undhira
مَّآ أُنذِرَ
താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത
ābāuhum
ءَابَآؤُهُمْ
അവരുടെ പിതാക്കള്‍
fahum
فَهُمْ
അതിനാല്‍ അവര്‍
ghāfilūna
غَٰفِلُونَ
അശ്രദ്ധരാണ്

ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.

തഫ്സീര്‍

لَقَدْ حَقَّ الْقَوْلُ عَلٰٓى اَكْثَرِهِمْ فَهُمْ لَا يُؤْمِنُوْنَ   ( يس: ٧ )

laqad ḥaqqa
لَقَدْ حَقَّ
സ്ഥിരപ്പെട്ടിട്ടുണ്ട്‌, യഥാര്‍ത്ഥമായിരിക്കുന്നു
l-qawlu
ٱلْقَوْلُ
വാക്കു, വചനം
ʿalā aktharihim
عَلَىٰٓ أَكْثَرِهِمْ
അവരിലധികമാളുകളുടെ മേല്‍
fahum
فَهُمْ
അതിനാലവര്‍
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുന്നതല്ല

അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല.

തഫ്സീര്‍

اِنَّا جَعَلْنَا فِيْٓ اَعْنَاقِهِمْ اَغْلٰلًا فَهِيَ اِلَى الْاَذْقَانِ فَهُمْ مُّقْمَحُوْنَ   ( يس: ٨ )

innā jaʿalnā
إِنَّا جَعَلْنَا
നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
fī aʿnāqihim
فِىٓ أَعْنَٰقِهِمْ
അവരുടെ കഴുത്തുകളില്‍
aghlālan
أَغْلَٰلًا
ചില ആമങ്ങളെ, കുടുക്കുകളെ
fahiya
فَهِىَ
എന്നിട്ടവ
ilā l-adhqāni
إِلَى ٱلْأَذْقَانِ
താടിയെല്ലുകള്‍വരെയുണ്ട്‌
fahum
فَهُم
അതിനാലവര്‍
muq'maḥūna
مُّقْمَحُونَ
തല പൊക്കപ്പെട്ടവരാണ്

അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ.

തഫ്സീര്‍

وَجَعَلْنَا مِنْۢ بَيْنِ اَيْدِيْهِمْ سَدًّا وَّمِنْ خَلْفِهِمْ سَدًّا فَاَغْشَيْنٰهُمْ فَهُمْ لَا يُبْصِرُوْنَ   ( يس: ٩ )

wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
min bayni aydīhim
مِنۢ بَيْنِ أَيْدِيهِمْ
അവരുടെ മുമ്പില്‍ക്കൂടി
saddan
سَدًّا
ഒരു തടവു, അണ, മറ
wamin khalfihim
وَمِنْ خَلْفِهِمْ
അവരുടെ പിമ്പില്‍കൂടിയും
saddan
سَدًّا
ഒരു തടവ്‌
fa-aghshaynāhum
فَأَغْشَيْنَٰهُمْ
അങ്ങനെ നാമവരെ മൂടി
fahum
فَهُمْ
അതിനാലവര്‍
lā yub'ṣirūna
لَا يُبْصِرُونَ
കണ്ടറിയുന്നതല്ല

നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല.

തഫ്സീര്‍

وَسَوَاۤءٌ عَلَيْهِمْ ءَاَنْذَرْتَهُمْ اَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُوْنَ   ( يس: ١٠ )

wasawāon
وَسَوَآءٌ
സമമാണ്
ʿalayhim
عَلَيْهِمْ
അവരില്‍
a-andhartahum
ءَأَنذَرْتَهُمْ
നീ അവരെ താക്കീതു ചെയ്തുവോ
am lam tundhir'hum
أَمْ لَمْ تُنذِرْهُمْ
അഥവാ അവരെ താക്കീതു ചെയ്തില്ലയോ
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കയില്ല

നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
യാസീന്‍
القرآن الكريم:يس
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Yasin
സൂറത്തുല്‍:36
ആയത്ത് എണ്ണം:83
ആകെ വാക്കുകൾ:729
ആകെ പ്രതീകങ്ങൾ:3000
Number of Rukūʿs:5
Revelation Location:മക്കാൻ
Revelation Order:41
ആരംഭിക്കുന്നത്:3705