مَا كَذَبَ الْفُؤَادُ مَا رَاٰى ( النجم: ١١ )
അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.
اَفَتُمٰرُوْنَهٗ عَلٰى مَا يَرٰى ( النجم: ١٢ )
എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
وَلَقَدْ رَاٰهُ نَزْلَةً اُخْرٰىۙ ( النجم: ١٣ )
മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്‌രീലിനെ കണ്ടിട്ടുണ്ട്.
عِنْدَ سِدْرَةِ الْمُنْتَهٰى ( النجم: ١٤ )
സിദ്‌റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്.
عِنْدَهَا جَنَّةُ الْمَأْوٰىۗ ( النجم: ١٥ )
അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.
اِذْ يَغْشَى السِّدْرَةَ مَا يَغْشٰىۙ ( النجم: ١٦ )
അന്നേരം സിദ്‌റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.
مَا زَاغَ الْبَصَرُ وَمَا طَغٰى ( النجم: ١٧ )
അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.
لَقَدْ رَاٰى مِنْ اٰيٰتِ رَبِّهِ الْكُبْرٰى ( النجم: ١٨ )
ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.
اَفَرَءَيْتُمُ اللّٰتَ وَالْعُزّٰى ( النجم: ١٩ )
ലാതി'നെയും 'ഉസ്സ'യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
وَمَنٰوةَ الثَّالِثَةَ الْاُخْرٰى ( النجم: ٢٠ )
കൂടാതെ മൂന്നാമതായുള്ള 'മനാതി'നെക്കുറിച്ചും.